ഉദയത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ

2021-07-01 15:25:59

    തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം ട്രസ്റ്റിന് കൈത്താങ്ങായി ജില്ലയിലെ ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാർ 'സ്നേഹനിധി' നൽകി. ജില്ല കലക്ടറുടെ അഭ്യർത്ഥന ഏറ്റെടുത്ത കുട്ടികൾ സ്ക്രാപ്പ് ചലഞ്ചിലൂടെയും  മാസ്കുകളും സാനിറ്റൈസറ്റുകളും നിർമിച്ച് വിൽപന നടത്തിയും സമാഹരിച്ച തുക കലക്ടർ എസ്. സാംബശിവറാവുവിന് എൻ.എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് കൈമാറി. ക്ലസ്റ്റർ കൺവീനർമാരായ കെ.പി അനിൽകുമാർ , സില്ലി ബി കൃഷ്ണൻ എന്നിവർ സന്നിഹിതരായി.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.