വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ജൂലൈ അഞ്ചിന്

2021-07-01 15:36:48

  വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം തിങ്കളാഴ്ച (ജൂലൈ അഞ്ച്) നടക്കും. കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ രാവിലെ 11.30ന് ഓൺലൈനായാണ് പരിപാടി. കവി ദിവാകരൻ വിഷ്ണുമംഗലം അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, അക്ഷര ലൈബ്രറി പ്രതിനിധി സതീശൻ പൊയ്യക്കോട്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസി.എഡിറ്റർ പി.പി. വിനീഷ്, അസി. ഇൻഫർമേഷൻ ഓഫീസർ ജി.എൻ. പ്രദീപ് എന്നിവർ സംസാരിക്കും.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.