സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി
2021-07-01 16:07:19

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വരൂപിച്ച കൊവിഡ് പ്രതിരോധ സഹായ നിധിയുടെ ആദ്യ ഗഢുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസിയില്‍ നിന്ന് ഹജ്ജ്, വഖഫ്, കായിക വകുപ്പ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് തുക ഏറ്റുവാങ്ങി.
ഹജ്ജ് അനുഷ്ഠിച്ചവര്‍, ഹജ്ജ് വളണ്ടിയര്‍മാര്‍, പരിശീലകര്‍, ക്യാമ്പ് വളണ്ടിയര്‍മാര്‍, ഓഫീസ് ജീവനക്കാര്‍, ഹജ്ജ് സെല്‍ അംഗങ്ങള്‍ എന്നിവരില്‍ നിന്നാണ് തുക സമാഹരിച്ചത്. വരും ദിവസങ്ങളിലും ഫണ്ട് സമാഹരണം തുടരുമെന്ന് ഹജ്ജ് കമ്മറ്റി ചെയര്മാന് അറിയിച്ചു. അംഗങ്ങളായ എച്ച്. മുസമ്മില്‍ ഹാജി, മുഹമ്മദ് ശിഹാബുദ്ദീന്, കോര്‍ഡിനേറ്റര്‍ അഷ്റഫ് അരയങ്കോട് എന്നിവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.