കോവിഡ് മുന്നണി പോരാളികള്‍ക്ക് സഹായവുമായി ജൂനിയര്‍ റെഡ്ക്രോസ്

2021-07-01 16:20:23

ഇടുക്കി ജില്ലയിലെ കോവിഡ് മുന്നണി പോരാളികള്‍ക്ക് സഹായവുമായി ജൂനിയര്‍ റെഡ്ക്രോസ് ജില്ലയിലെ ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് സഹായം നല്‍കുന്നത്. കോവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപി കിറ്റുകള്‍, കോവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവ നല്‍കിയാണ് ജൂനിയര്‍ റെഡ്ക്രോസ് സഹായഹസ്തം ഒരുക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പിപി കിറ്റുകള്‍ നല്‍കി ഇടുക്കി ജില്ലാതലത്തിലുള്ള സഹായ വിതരണം ആരംഭിച്ചു. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള കിറ്റുകള്‍ ജൂനിയര്‍ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കപ്പ്, ജില്ലാ റെഡ്ക്രോസ് ട്രഷറര്‍ എസ്. സുമതിക്കുട്ടി, ജൂനിയര്‍ റെഡ്ക്രോസ് പീരുമേട് സബ് ജില്ലാ ട്രഷറര്‍ ശിവകുമാര്‍ റ്റി എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍  പ്രൈസിക്ക് കൈമാറി.  ജൂലൈ ആദ്യ ആഴ്ചയില്‍ താലൂക്ക് ഹോസ്പിറ്റലുകള്‍, പിഎച്ച്സികള്‍ എന്നിവിടങ്ങളിലേക്കുള്ള സഹായങ്ങള്‍ നല്‍കും. ജില്ലയിലെ ജൂനിയര്‍ റെഡ്ക്രോസിന്റെ കൗണ്‍സിലര്‍മാര്‍ സബ്ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മുന്നണി പോരാളികള്‍ക്ക് സഹായം എത്തിക്കുന്നത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.