ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

2021-07-01 19:06:56

കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്.

നാലു വിഭാഗങ്ങളില്‍ വരുന്ന മേഖലകള്‍ നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയതായി ഏര്‍പ്പെടുത്തിയ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നു(ജൂലൈ 1) തുടങ്ങി ജൂലൈ ഏഴിന് അവസാനിക്കുന്ന ഒരാഴ്ച്ചത്തേക്കുള്ള ക്രമീകരണം.

ജൂലൈ ഏഴിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി ആറു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ജില്ലയിലെ 32 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് ആറിനും 12നുമിടയിലുള്ള ബി കാറ്റഗറിയില്‍ 34ഉം 12നും 18നുമിടയിലുള്ള സി കാറ്റഗറിയില്‍ പത്തും മേഖലകളുണ്ട്. ടി.പി.ആര്‍ 18നു മുകളില്‍ നില്‍ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് മാടപ്പള്ളി പഞ്ചായത്ത് മാത്രമാണ്.

ഓരോ വിഭാഗത്തിലെയും തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ശരാശരി പോസിറ്റിവിറ്റി നിരക്കും ഈ മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളും ചുവടെ.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.