സ്ത്രീധന വിരുദ്ധ മനോഭാവം വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിന്റെ ഭാഗമാക്കണം: സംസ്ഥാന യുവജന കമ്മീഷൻ

2021-07-02 15:18:32

  സ്ത്രീധനത്തെയും അതിനോടനുബന്ധിച്ച അനാചാര പ്രവണതയും സംബന്ധിച്ച് വളർന്നുവരുന്ന തലമുറയ്ക്ക് ബോധവൽക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികൾക്കിടയിൽ വളർത്തിയെടുക്കാനും സജീവ ഇടപെടലുമായി  സംസ്ഥാന യുവജന കമ്മീഷൻ. കമ്മീഷൻ സ്ത്രീധനത്തിനെതിരെ നടത്തുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സ്‌കൂൾ, കോളേജ് സിലബസിന്റെ ഭാഗമാക്കി സ്ത്രീധന വിരുദ്ധ ബോധവൽക്കരണം പ്രമേയമാക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും ശുപാർശ കൈമാറി. സ്‌കൂൾ കാലം മുതൽക്കേ കുട്ടികൾക്കിടയിൽ ഇത്തരം സാമൂഹ്യ വിപത്തിനെതിരായ ജാഗ്രത മനോഭാവവും ജെന്റർ തുല്യതയും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.