പ്രളയ അതിജീവനം ലക്ഷ്യം: എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന് പരിശീലനം നല്‍കി

2021-07-02 15:52:38

പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് തുണയാകാന്‍ സേവന സജ്ജമായ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന് പ്രളയ അതിജീവനം  ലക്ഷ്യമിട്ട് പരിശീലനം നല്‍കി. മുന്നറിയിപ്പ് ടീം, അന്വേഷണ-രക്ഷാപ്രവര്‍ത്തന- ഒഴിപ്പിക്കല്‍ ടീം, പ്രഥമ ശ്രുശൂഷ ടീം, ഷെല്‍ട്ടര്‍ മാനേജ്മെന്റ് ടീം എന്നിവര്‍ക്ക് പ്രത്യേകമായാണ് പരിശീലനം നല്‍കിയത്. എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശീലന പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഓണ്‍ലൈന്‍ പരിശീലനം ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. എ ഫാത്തിമ ഉദ്ഘാടനം ചെയ്തു. നാലു വിഭാഗങ്ങളിലായി ഹസാര്‍ഡ് അനലിസ്റ്റ് എന്‍.ആതിര, ഡോ. പ്രവീണ, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ വി.നിസാമുദ്ദീന്‍, കില ജില്ലാ കോര്‍ഡിനേറ്റര്‍ എ.ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു. രണ്ട് പ്രളയങ്ങളുടെയും നിപ, കോവിഡ് പ്രതിസന്ധി ഘട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ കേരള പുനര്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് എമര്‍ജന്‍സി റസ്പോണ്‍സ് ടീം രൂപീകരിച്ചത്. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയിലുള്ള സന്നദ്ധ സേന വിഭാഗമാണിത്. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും 10 വീതമുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്ത മാനേജ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ സ്റ്റെഫി രാജന്‍, ആര്‍.ജി.എസ്.എ കോ-ഓര്‍ഡിനേറ്റര്‍ എം.സ് നിവേദ്യ എന്നിവര്‍ സംസാരിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.