സമ്പൂർണ ഓൺലൈൻ പഠന സൗകര്യമൊരുക്കി കാസർകോട് ഗവ. അന്ധവിദ്യാലയം

2021-07-07 12:24:00

    
    കാസർകോട്: ഗവ. അന്ധവിദ്യാലയത്തിൽ ഓൺലൈൻ പഠനത്തിനു സ്മാർട്ഫോൺ സൗകര്യം ഇല്ലാതിരുന്ന 14 കുട്ടികൾക്കു സൗജന്യമായി സ്മാർട്ഫോണുകൾ നൽകി. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ കെ.വി വിതരണോദ്ഘാടനം നിർവഹിച്ചു. ഐ.എം.എ കാസർകോട്് ഘടകം, കാഞ്ഞങ്ങാട് ആനന്ദാശ്രമം, മുട്ടത്തോടി സർവീസ് സഹകരണ ബാങ്ക്, ജുവന്റസ് സാമൂഹിക മാധ്യമ കൂട്ടായ്മ, സ്പെഷ്യൽ ടി.ടി.സി സെന്റർ പൂർവ വിദ്യാർഥികൾ, ചെറുതാഴം രാഘവപുരം സഭായോഗം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ ഐ.എം.എ പ്രസിഡന്റ്. ഡോ. ബി.നാരായണ നായിക്, ഡോ. ബി.എസ് റാവു, ഡോ. എ.വി ഭരതൻ, ഡോ. ജനാർദ്ദന നായിക് , ഇ. അബൂബക്കർ ഹാജി, പി. നാരായണൻ, രാജേഷ്ബാബു എന്നിവർ സംസാരിച്ചു.                                                                                                                                                                      *കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക*

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.