യുവതിയായ വീട്ടമ്മക്ക് ദാരുണാന്ത്യം.

2021-07-07 14:37:26

    
    ചാരുംമൂട്: സംസ്ഥാന പാതയായ കെ.പി റോഡിൽ നൂറനാട് ആശാൻ കലുങ്ക് വളവിലുണ്ടായ വാഹനാപകടത്തിൽ യുവതിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. ചൊവ്വ വൈകിട്ട് ആറുമണിക്കാണ് അപകടം. നൂറനാട് എരുമക്കുഴി ശ്രീവിലാസത്തിൽ സുരേന്ദ്രൻ്റെ ഭാര്യ ഷീജാകുമാരി (38)യാണു മരിച്ചത്.ആദിക്കാട്ടുകുളങ്ങരയിലെ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഷീജ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ ലോഡുമായിവന്ന ടോറസ് ഇടിച്ചാണ് അപകടമരണം. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയിലൂടെ ടോറസ് കയറി ഇറങ്ങുകയായിരുന്നു.സംഭവ സ്ഥലത്തു വെച്ചുതൽക്ഷണം മരണം സംഭവിച്ചു.ആറുമണിക്ക് അപകടം നടന്നിട്ടും പോലീസ് എത്തി മൃതദേഹം നീക്കം ചെയ്യാൻ ഒരു മണിക്കൂറോളം താമസിച്ചതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ഏഴു മണിക്ക് മൃതദേഹം ആംബുലൻസിൽ അടൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.വിവരമറിഞ്ഞെത്തിയ അടൂർ അഗ്നിശമന സേനാ സംഘം സംഭവസ്ഥലം കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇരു ഭാഗത്തേക്കും വാഹന ഗതാഗതം പുന:സ്ഥാപിച്ചത്.മകൻ: അമൃതേഷ്'. നൂറനാട് പോലീസ് ടോറസ് കസ്റ്റഡിയിലെടുത്തു.                                                കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.