ലോക് ഡൗണിലും സഹപാഠിക്ക് വീടൊരുക്കി ചെമനാട്ടെ വിദ്യാർത്ഥികൾ,

2021-07-08 17:36:52

    
    ലോക് ഡൗണിൽ ലോകം മുഴുവൻ നിശ്ചലമായ സാമ്പത്തിക മാന്ദ്യത്തിനിടയിലും വീട്ടിലെ പഴയ വസ്തുക്കൾ പെറുക്കി വിറ്റും പാട്ടപ്പിരിവ് നടത്തിയും സുമനസ്സുകളുടെ സഹായത്താൽ സഹപാഠിക്ക്  വീട് നിർമ്മിച്ചു നൽകിയിരിക്കുകയാണ് ചെമനാട് ജമാഅത്ത് നാഷണൽ സർവ്വീസ് സ്കീം യൂനിറ്റിലെ വളണ്ടിയർമാർ, ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന NSS സമിതി നടപ്പാക്കുന്ന
സഹപാഠിക്കൊരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമാണ് വീട് നിർമ്മാണം നടത്തിയത്, വിദ്യാർത്ഥികളുടെ സ്നേഹക്കൂട്ടായ്മക്ക് സാമ്പത്തിക സഹായവുമായി സ്റ്റാഫ് കൗൺസിൽ പിടിഎ മാനേജ്മെന്റ് പൂർവ്വ വിദ്യാർത്ഥികൾ മുസ്ലിം യൂത്ത് ലീഗ് ചെമനാട് ശാഖ ,നാട്ടിലെ സുമനസ്സുകൾ എന്നിവരും കൂടെ ചേർന്നതോടെ പത്ത് വർഷമായി വാടക വീട്ടിൽ കഴിയുന്ന സഹപാഠിക്ക് വീടെന്ന സ്വപ്നം സഫലമായി

സ്നേഹവീടിന്റെ താക്കോൽ ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു കൈമാറി

സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങ് സ്കൂൾ മാനേജർ സി ടി അഹ്മദലി സാഹിബിന്റെ അധ്യക്ഷതയിൽ ഉദുമ MLA സി എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്തു .
NSS ഉത്തരമേഖലാ കോഡിനേറ്റർ മനോജ് കുമാർ കെ മുഖ്യാതിഥിയായി ചെമനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ എ., ചെമനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത്, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്ല പി.എം, മദർ പി ടി എ പ്രസിഡണ്ട് മിസ് രിയ, NSS ജില്ലാ കോഡിനേറ്റർ ഹരിദാസ് വി, PAC മെമ്പർ മണികണ്ഠൻ എം, ചെമനാട് ജമാഅത്ത് കമ്മിറ്റി ട്രഷറർ മുസ്തഫ സി.എം, സ്കൂൾ കൺവീനർ റഫീഖ് സി.എച്ച്, നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഒ.എസ് എ സെക്രട്ടറി എഞ്ചിനീയർ ഹാഫിസ് ചെമനാട്, NSS അഡ്‌വൈസർ തമ്പാൻ നമ്പ്യാർ അസ്ലം മച്ചി നടുക്കം,ശംസുദ്ധീൻ ചിറാക്കൽ, റഹൂഫ് ചെമനാട്, പിരിസപ്പാട് കൂട്ടായ്മ പ്രതിനിധി സബാഹ്, അധ്യാപകരായ രാജേഷ് ആർ ,ജിജി തോമസ്, അൻവർ എ ബി, ഉമറുൽ ഫാറൂഖ്, വളണ്ടിയർ ലീഡർമാരായ അഹ്നാസ് മാക്കോട്, ജിഫ ബി എച്ച് ,നിഹാദ് സുലൈമാൻ, ഷ സാന, അരുന്ധതി  എന്നിവർ ആശംസകൾ നേർന്നു.പ്രിൻസിപ്പൽ ഡോക്ടർ സുകുമാരൻ നായർ സ്വാഗതവും പ്രോ ഗ്രാം ഓഫീസർ പി.ഇ.എ .റഹ് മാൻ പാണത്തൂർ നന്ദിയും പറഞ്ഞു                                                                                                                                       8/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.