‘ഞങ്ങളെ കളിയാക്കിയവരുടെ മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞങ്ങള്‍ ജീവിച്ചു, ഇനിയും ജീവിക്കും’ കേരളത്തിലെ ആദ്യ സ്വവര്‍ഗ ദമ്പതികളാണ് നികേഷും സോനുവും

2021-07-08 17:39:45

    
    കേരളത്തിലെ ആദ്യ സ്വവര്‍ഗ ദമ്പതികളാണ് നികേഷും സോനുവും. ഇപ്പോള്‍ മൂന്നാം വിവാഹ വാര്‍ഷിക സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. കളിയാക്കിയവരുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിച്ചു, ഇനിയും ജീവിക്കുമെന്ന് ഇരുവരും പറയുന്നു.

നികേഷ് ബിസിനസുകാരനും സോനു ബിപിഒയില്‍ സീനിയര്‍ കണ്‍സല്‍റ്റന്‍ഡുമാണ്. ഒരു ഗേ ഡേറ്റിങ് ആപ്പ് വഴിയാാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. 2018 ജൂലൈ 5ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി മോതിരം മാറി മാലയിട്ടു.

കുറിപ്പിങ്ങനെ..വിവാഹിതരായി ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 3 വര്‍ഷം തികഞ്ഞിരിക്കുന്നു. ഞങ്ങളെ കളിയാക്കിയവരുടെ മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞങ്ങള്‍ ജീവിച്ചു, ഇനിയും ജീവിക്കും. ഇവിടെത്തന്നെ, നിങ്ങള്‍ക്കിടയില്‍, നിങ്ങളില്‍ ഒരാളായി. ഈ ലോകം ഞങ്ങളുടേതു കൂടിയാണ് എന്നുറക്കെ പറഞ്ഞു കൊണ്ട്.. ഹാപ്പി അനിവേഴ്‌സറി യു അസ്’.                                8/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.