നാല് വയസിന് മുതിര്‍ന്ന സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി 12കാരന്‍

2021-07-08 17:46:35

    
    നാല് വയസിന് മുതിര്‍ന്ന സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പന്ത്രണ്ടു വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് നോയിഡയിലാണ്. ജോലി ചെയ്തിരുന്ന സ്ഥലത്തെ ആളുകളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.

അമ്മയ്‌ക്കൊപ്പം വീട്ടുജോലികളില്‍ സഹായിക്കുന്നതിനായി പെണ്‍കുട്ടിയും ഒപ്പം പോയിരുന്നു. ഇങ്ങനെ ജോലിക്കായി പോയ വീടുകളില്‍ നിന്നാണോ കുട്ടിക്ക് നേരെ പീഡനം ഉണ്ടായതെന്ന് ചോദിച്ചപ്പോഴാണ് സഹോദരന്‍ രണ്ടു മാസം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി തുറന്ന് പറയുകയായിരുന്നു.

അഞ്ച് മക്കളടങ്ങുന്ന കുടുംബത്തിലെ രണ്ടാമത്തെയാളാണ് പെണ്‍കുട്ടി. പീഡിപ്പിച്ച സഹോദരന്‍ മൂന്നാമനും. പെണ്‍കുട്ടി ഏഴാം ക്ലാസുവരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. അനിയന്‍ മൂന്നാം ക്ലാസ് വരെയും. സഹോദരന്‍ പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല.

പെണ്‍കുട്ടിക്ക് യൂറിനറി ഇന്‍ഫെക്ഷനാണെന്ന് കരുതിയെന്നാണ് വീട്ടുകാര്‍ പൊലീസില്‍ വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.                                                                     8/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.