നിരന്തരം ലൈംഗിക പീഡനം; 12 കാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി ;അച്ഛന്‍ അറസ്റ്റില്‍

2021-07-09 17:46:53

    
    ഇടുക്കി : പന്ത്രണ്ടുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. പന്ത്രണ്ടുകാരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് പെണ്‍കുട്ടിയുടെ അച്ഛനെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറിലെ കണ്ണദേവന്‍ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്.

മൂന്ന് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അച്ഛന്‍ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. സ്വന്തം അച്ഛനായതിനാല്‍ പെണ്‍കുട്ടി സുഹത്തുക്കളോടോ ബന്ധുക്കളോടോ ഒന്നും തന്നെ പറഞ്ഞില്ല.

എന്നാല്‍ കൊറോണ വര്‍ദ്ധിച്ചതോടെ സ്‌കൂളുകള്‍ അടച്ചുപൂട്ടി. അച്ഛന്റെ പീഡനവും വര്‍ദ്ധിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ആരുടെയോ അടുത്ത് നിന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ദേവികുളം എസ്ഐ റ്റി ബി വിബിന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.                                                              9/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.