അബുദാബിയിൽ വാഹനങ്ങളിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

2021-07-10 17:25:55

    
    അബുദാബി : അബുദാബിയിൽ വാഹനങ്ങളിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം . നിയമലംഘകർക്ക് 400 ദിർഹം പിഴ . കൂടാതെ , ഡ്രൈവിങ് ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും . സീറ്റ് ബെൽറ്റിടാത്തവരെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ ആധുനിക റഡാർ സംവിധാനവും അബുദാബിയിൽ നടപ്പിലാക്കിയിട്ടുണ്ട് . ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ വളരെ കൃത്യതയുള്ളതാണെന്ന് വ്യക്തമാക്കി . സീറ്റ് ബെൽറ്റുകൾ അപകടമുണ്ടാകുമ്പോൾ ജീവാപായ സാധ്യത 40 നും 50 % നുമിടയിലും പിൻസീറ്റിലിരിക്കുന്നവരിൽ 25 നും 75 % നുമിടയിലും കുറയാൻ കാരണമാകുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.                                                                      10/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.