കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, ഖരിഫ് 2021
2021-07-10 17:29:04

കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി_ ഖാരിഫ് 2021
സംസ്ഥാന സർക്കാർ വിജ്ഞാപനമായി ( G.O.(Rt) No.578/2020/AGRI തീയതി 25/06/2020). നെല്ല്, വാഴ, പൈനാപ്പിൾ, മഞ്ഞൾ, കൊക്കോ, ജാതി, ,പച്ചക്കറികളായ (പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കാണ് ഈ പദ്ധതിയിൽ എറണാകുളം ജില്ലയിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വാഴക്ക് ജില്ലയിലെ സൂചന കാലവസ്ഥ നിലയങ്ങൾ സ്ഥിതിചെയ്യുന്ന ( ചേന്ദമംഗലം , നായരമ്പലം, കുമ്പളങ്ങി, ആലങ്ങാട്, കിഴക്കമ്പലം, പെരുമ്പാവൂർ മുനി, മൂക്കന്നൂർ, പുത്രിക്കാ, മഞല്ലൂർ, വേങ്ങൂർ, നെല്ലിക്കുഴി, നേര്യമംഗലം, പാമ്പാക്കുട, മുളന്തുരുത്തി,) എന്നീ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ മാത്രമേ ഈ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു. ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.
വിളകളുടെ കർഷക പ്രീമിയം തുകയും ഇൻഷുറൻസ് തുകയും (ഹെക്ടറിൽ) താഴെ ചേർക്കുന്നു.