ഖത്തറിൽ വാക്സീനെടുത്ത ഇന്ത്യക്കാരുടെ ക്വാറന്റിൻ ജൂലൈ 12 ന് അവസാനിക്കും. സന്ദർശക വിസയും അനുവദിച്ചു.

2021-07-10 17:31:22

    
    ദോഹ: വാക്സിനെടുത്ത എല്ലാ രാജ്യങ്ങളിലെയും പ്രവാസികൾക്ക് ഖത്തറിൽ ക്വാറന്റിൻ അവസാനിക്കുന്നു. ജൂലൈ 12 മുതൽ നിലവിൽ വരുന്ന പുതിയ ട്രാവൽ ഗൈഡ്ലൈൻ പ്രകാരം, ഖത്തറിൽ വാക്സീൻ മുഴുവൻ ഡോസ് എടുത്ത, ഇന്ത്യയുൾപ്പടെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസിറ്റേഴ്‌സ് വിസകളും അനുവദിക്കും. വാക്സീൻ എടുത്ത ഇന്ത്യക്കാരിൽ, റെസിഡന്റ് പെർമിറ്റ്‌ ഉള്ളവർ, ഫാമിലി വിസയിൽ ഉള്ളവർ, ടൂറിസ്റ്റുകളോ ബിസിനസ് സംബദ്ധമായതോ ആയ യാത്രക്കാർ എന്നിവർക്കാണ് ഖത്തർ നിർബന്ധിത ഹോട്ടൽ ക്വാറന്റിൻ അവസാനിപ്പിക്കുന്നത്. ജൂലൈ 12 മുതൽ ഈ വിഭാഗങ്ങളിൽ വാക്സീൻ മുഴുവൻ ഡോസുമെടുത്ത് 14 ദിവസം പിന്നിട്ടവർക്ക് ഖത്തറിൽ ക്വാറന്റിൻ വേണ്ട. വാക്സീനെടുത്ത മാതാപിതാക്കളോടൊപ്പമുള്ള 11 വയസ്സ് വരെയുള്ള കുട്ടികൾക്കും ക്വാറന്റിൻ വേണ്ട.                              10/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.