പ്രാദേശിക പത്ര പ്രവർത്തകർക്ക് ക്ഷേമനിധി: സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

2021-07-10 17:35:46

    
    കോട്ടയം.പ്രാദേശിക പത്രപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന കെ ജെ യു വിൻ്റെ ആവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.കെ ജെ യു കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ ആദരവിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കെ ജെ യു നൽകിയ നിവേദനം, സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ എം എൽ എ യുടെ വസതിയിൽ നടന്ന ചടങ്ങിൽ, സംസ്ഥാന കമ്മറ്റി അംഗം പിബി തമ്പി ഷാൾ അണിയിച്ച് എം എൽ എ യെ ആദരിച്ചു. ജില്ലാ പ്രസിഡൻറ് കെ ജി ഹരിദാസ് മെമൻ്റോ നൽകി. ജില്ലാ സെക്രട്ടറി പി ഷൺമുഖൻ നിവേദനം കൈമാറി. ജില്ലാ ജോ: സെക്രട്ടറിമാരായ സുഭാഷ് ലാൽ, ജോസ് ചമ്പക്കര, എക്സിക്യൂട്ടീവ് അംഗം ജി തേഷ് വിശ്വനാഥ് എന്നിവർ പങ്കെടുത്തു                                                                                                                                                                     10/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.