നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

2021-07-10 17:37:29

    
    ദുബായ് : നീണ്ട 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന ദുബായിലെ മത- സാമൂഹ്യ സാംസ്കാരിക  പത്ര പ്രവർത്തന രംഗത്തെ പ്രവർത്തകനും യുഎഇ റേഡിയോ, സോഷ്യൽ മീഡിയ, എന്നിവയിലെ ഇസ്ലാമിക പ്രഭാഷകനും ദുബായ് ഖൽഫാൻ ഖുർആൻ സെന്റർ അധ്യാപകനുമായ ആലൂർ ടി.എ. മഹ് മൂദ് ഹാജിക്ക് യു എ ഇ ലെ വിവിധ സംഘടനകൾ യാത്രയയപ്പ് നൽകി.

ദുബായ് പോലീസ് ചീഫ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റ് നന്റ് ജനറൽ ദാഹീ ഖൽഫാൻ തമീം അൽ മുഹൈരിയുടെ വിസയിൽ 1988 ദുബായിൽ എത്തിയ മഹമൂദ് ഹാജി 33 വർഷക്കാലവും ദാഹി ഖൽഫാന്റെ ഏക സ്പോൺസരുടെ കീഴിൽ പ്രവർത്തിച്ചു.

 ബ്രഗേഡിയർ ദാഹി ഖൽഫാൻ ദുബായിൽ സൗജന്യമായി നടത്തിവരുന്ന ഖൽഫാൻ ഖുർആൻ സെന്ററിന്റെ ഉത്ഭവം മുതൽ 2021ൽ ജോലിയിൽ നിന്ന് വിരമിക്കുന്നത് വരെ  ആ സ്ഥാപനത്തിൽ സേവനം ചെയ്തു വന്നു ആലൂർ ഹാജി.

ഖൽഫാൻ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഖൽഫാൻ ഖുർആൻ സെന്ററിന്റെ ആദരവും സർട്ടിഫിക്കറ്റും ബഹുമതി പത്രവും പ്രിൻസിപ്പൽ ഡോക്ടർ ശൈഖ് മുഹമ്മദ്‌ അഹ്‌മദ്‌ ശക്റൂൺ  ആലൂർ ഹാജിക്ക് നൽകി ആദരിച്ചു.

ഇന്ത്യയിലെ മത സൗഹാർദ്ദത്തെ കുറിച്ചും വിശിഷ്യാ കേരളീയരെ കുറിച്ചും കേരളീയരുടെ സംസ്കാരത്തെ കുറിച്ചും അറബികൾക്ക് പരിചയപ്പെടുത്തി കൊടുത്തത് കാരണം മലയാളികളോട് അറബികൾക്ക് വലിയ മതിപ്പുണ്ടാക്കാൻ സാധിച്ചു.

 കേരളത്തിലെ മത പണ്ഡിതന്മാരെയും മത സ്ഥാപനങ്ങളെയും കുറിച്ചും ദുബായ് പോലീസ് മേധാവി ദാഹി ഖൽഫാൻ തമീമിന് പരിചയപ്പെടുത്തിയതിനാൽ അദ്ദേഹത്തിന് കേരളം സന്ദർശിക്കാനും കേരളത്തിലും പുറത്തും ഖുർആൻ സെന്ററും, പള്ളി, മദ്രസകളും മറ്റു സ്ഥാപനവും ദാഹി ഖൽഫാൻ തന്റെ സ്വന്തം വകയായി നിർമ്മിച്ചു കൊടുക്കാനും കാരണമായിട്ടിട്ടുണ്ട്.

1992 മുതൽ റാസൽ ഖൈമ റേഡിയോയിൽ മലയാളം പരിപാടികൾ ആരംഭിച്ചത് മുതൽ ആലൂർ ഹാജി റേഡിയോയിൽ പ്രഭാഷണം നടത്തി വന്നിരുന്നു.
ഇപ്പോഴും വാട്സ്ആപ്പ്, യൂട്യൂബ്, പോലുള്ള സോഷ്യൽ മീഡിയകളിലെ ഓൺലൈനുകളിലും മറ്റും ഇസ്ലാമിക ക്ലാസ്സുകൾ നടത്തി വരുന്നു.

നിസ്കാരം ഒരു പഠനം, വിശ്വാസിയുടെ ദിന ചര്യകൾ, രോഗം മുതൽ ഖബ്ർ വരെ, തജ്‌വീദ് പഠനം, ഹജ്ജ്- ഉംറ ക്ലാസ്സുകൾ, സംഘാടകർക്കൊരു രൂപ രേഖ, പ്രവാസികളുടെ സമ്പത്ത് , തുടങ്ങി നിരവധി ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രഭാഷണങ്ങളും അവയിൽ ചിലതാണ്.
ആയിരത്തിൽ പരം അംഗങ്ങളായിട്ടുള്ള നിസ്കാരം ഒരു പഠനം ഗ്രൂപ്പ് , സുന്നി മീഡിയ ഗ്രൂപ്പ് , കേരള മലബാർ ഇസ്‌ലാമിക് ക്ലാസ്സ്  റൂം , തുടങ്ങിയ ക്ലാസ്സുകൾ സോഷ്യൽ മീഡിയകളിൽ അദ്ദേഹം ഇപ്പോഴും നടത്തി വരുന്നുണ്ട്.

ജോലി ഇല്ലാതെ വിഷമിക്കുന്ന തൊഴിൽ രഹിതർക്ക് ആലൂർ ഹാജി ദുബായിലെ പല ഡിപ്പാർട്മെന്റുകളിലും മറ്റും ജോലി ശരിയാക്കി കൊടുത്തിരുന്നു.

നാടിന്റെ വികസന കാര്യത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും നാട്ടിലായാലും താൻ പ്രവർത്തിക്കുമെന്ന് ഷാർജയിൽ നൽകിയ യാത്രയയപ്പിനുള്ള മറുപടിയിൽ ആലൂർ ഹാജി പറഞ്ഞു.                                                                                                                                                                                10/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.