കാസർകോട് ജില്ലാ കലക്ടറുടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു ഫോട്ടോ എടുക്കൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്.സാമൂഹിക പ്രവർത്തകൻ സികെ നാസർ ആണ് പരാതിക്കാരൻ.

2021-07-12 15:38:12

    കാഞ്ഞങ്ങാട് : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കാസർകോട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ഡോ, സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഗ്രൂപ്പ് ഫോട്ടോ എടുത്തത് സംബന്ധിച്ച് സാമൂഹ്യ പ്രവർത്തകനായ സികെ നാസർ കാഞ്ഞങ്ങാട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പുതുതായി കാസർകോട് ചാർജ് എടുത്ത കലക്ടർ സ്വാഗത് രൺബീർ ഭണ്ഡാരി യോട് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ 18 പേർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അടക്കമുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അണിനിരന്നു എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.ഒരു വിവാഹത്തിന് പോലും 20 പേരിൽ കൂടുതൽ ഒത്തുചേരുകയോ മാസ്ക് ധരിക്കാതെ ഇരിക്കുകയോ ചെയ്താൽ കേസ് എടുക്കുന്ന പോലീസ് ഇത് കാണുന്നില്ലേ എന്നാണ് പലരും ചോദിക്കുന്നത്.ജില്ലയിൽ നിലവിൽ ഹോട്ടലിൽ പോലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി ഇല്ല നിയമം ലംഘിക്കുന്നവർക്ക് പതിനായിരം രൂപയാണ് പിഴ ഈടാക്കുന്നത്.

പരാതി കോപ്പി.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുമ്പാകെ

സർ  എൻെറ പേര് സി കെ നാസർ  കാഞ്ഞങ്ങാട് ഞാൻ ഒരു സാമൂഹ്യപ്രവർത്തകനാണ്  വിഷയം
 കാസർഗോഡ് ജില്ലയിൽ
 ജില്ലാ കളക്ടറായിരുന്ന
 ബഹുമാനപ്പെട്ട ശ്രീ സജിത് ബാബു സാർ അദ്ദേഹം ട്രാൻസ്ഫർ ആയി പോവുകയാണ് .അതിൻറെ ഭാഗമായി കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും പ്രസിഡണ്ട്
 ഉൾപ്പെടെയുള്ള അംഗങ്ങൾ ഒരു യാത്രയയപ്പ് നൽകുകയുണ്ടായി 08/07/2021  തിയ്യതി നടന്നതാണ് ചടങ്ങ്
 09/07/2021 മുതൽ ഇതിൻറെ ഫോട്ടോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ട്രിപ്പിൾ ലോക്ക് ഡൗൺലോഡ് പരിധിയിൽ വരുന്ന ജില്ലയിലെ പലഭാഗത്തു നിന്നെത്തിയ അംഗങ്ങളോടു കൂടി യാതൊരു പ്രോട്ടോകോൾ
 സുരക്ഷാ സാമൂഹിക അകലം കാര്യങ്ങളും പാലിക്കാതെ ഗ്രൂപ്പ് ഫോട്ടോ എടുത്തിരിക്കുകയാണ്. ഒരു പെട്ടി കടയിൽ ഇരുന്നുകൊണ്ട് ഒരു ചായ പോലും കഴിക്കാൻ അനുവദിച്ചു തരാത്ത ഭരണത്തിന് നേതൃത്വം നൽകുന്ന ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഇത്തരം നടപടിയിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.
 വിവാഹച്ചടങ്ങിന് പോലും സാമൂഹിക അകലം പാലിച്ച് 20 പേർക്ക് മാത്രം പങ്കെടുക്കാം എന്നിരിക്കെ ഇവിടെ 18 പേർ ഒത്തുചേർന്നു.
 സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട് ആയതിനാൽ ഇക്കാര്യത്തിൽ അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു

 വിശ്വസ്തതയോടെ 
സികെ നാസർ കാഞ്ഞങ്ങാട്.
9447151447                                                                                                                                       12/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.