കേരളത്തിൽ ഞെട്ടിക്കുന്ന ലൈംഗികാതിക്രമ കേസുകള്‍; 5 മാസത്തിനിടെ 1513 ബലാത്സംഗകേസുകള്‍, ജീവന്‍ നഷ്ടമായത് 15 കുട്ടികള്‍ക്ക്

2021-07-12 15:39:31

    
    തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ് സ്റ്റാറ്റിറ്റിക്സ് കണക്കുകള്‍. ഇതില്‍ 627 ഇരകളും ചെറിയ പെണ്‍കുട്ടികളാണ്. 15 കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന്‍ നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം, എന്നിവയുള്‍പ്പെടെ 1639 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയതിന് 1437 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇതുവരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. 
എന്നാല്‍ ഈവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങള്‍ മാത്രമ നടന്നിട്ടുള്ളുവെന്നും പൊലീസിന്‍റെ ക്രൈം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു. 2016 മുതല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൂടി വരികയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം കേസുകളില്‍ നേരിയ കുറവുണ്ട്. കൊവിഡ് വ്യാപനം ലോക്ഡൗണുമായിരിക്കാം ഇതിന് കാരണമെന്ന് വിലയിരുത്തലുണ്ട്                           12/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.