അലഞ്ഞു നടക്കുന്ന അമ്മക്ക് സഹായവുമായി തെരുവിന്റെ മക്കൾ ചാരിറ്റി. (TMC )ഇവരെ അറിയുന്നവർ മാറാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

2021-07-12 15:40:41

    
    കോഴിക്കോട്: 
വട്ടക്കിണർ മീഞ്ചന്ത പ്രദേശത്ത് റെയിൽവ്വേ ട്രേക്കിന്നരികിലുടെയും മറ്റും അവശയും,നിരാലംബയുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരമ്മയെ തെരുവിലെ മക്കൾ ചാരിറ്റി പ്രവർത്തകരുടെ  ശ്രദ്ധയിൽ പെട്ടു. ഉടനെ തന്നെ സ്ഥലം മാറാട് പൊലീസിന്റെ പരിധിയിൽ വരുന്ന സ്റ്റേഷനിൽ വിളിച്ച് വിവരം അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു, കൂടാതെ അതുവഴി വന്നിരുന്ന സിറ്റി പോലീസിനേയും ഞങ്ങൾ അറിയിച്ചു, ഈ അമ്മയെ നേരിൽ കണ്ട് സംസാരിച്ചു, ആ അമ്മയിൽ നിന്നും ഒന്നിനും വേണ്ട  മറുപടി അവരിൽ നിന്നും പോലീസിന് ലഭിച്ചിരുന്നില്ല, അതിന് ശേഷം സ്ഥലം കൗൺസിലറായ ജയശീലാ മേഡത്തിൻ്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് പിന്നിട് വനിതാ പോലീസ് ഉൾപ്പടെ മാറാട് പോലീസ് സ്ഥലത്തെത്തി  അമ്മയെ എല്ലാ ഇടങ്ങളിലും തിരഞ്ഞു എവിടെയും അവരെ കണ്ടെത്തുവാൻ  സാധിച്ചില്ല, ആ അമ്മയുടെ കഴുത്തിൻ്റെ ഭാഗത്ത് ധാരാളം തിപ്പൊള്ളിയതു പോലെ അടയാളം കാണാമായിരുന്നു, അമ്മയെ കണ്ടു മുട്ടുന്നവരോ ശ്രദ്ധയിൽപ്പെടുന്നവർ ദയവു ചെയ്തു പൊലീസിനെ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു. പ്രത്യകിച്ച് ഈ കൊവിഡ് കാലത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുമ്പോൾ ഉള്ള പ്രയാസം നമുക്ക് അറിയാവുന്നതാണല്ലോ വേണ്ട രീതിയിലുള്ള സംരക്ഷണം അവർക്ക് ലഭിക്കാൻ നടപടികളും പരിഹാരവും കാണുന്നതിനായ് ശ്രമിക്കണം, ഏതു പ്രദേശത്തായാലും  നാളെ ഇതുപോലെയുള്ള അവസ്ഥകൾ ആർക്കും വന്നു ചേരാം  നാം ഒന്നിച്ച് നിന്നാൽ ഇതിനെല്ലാം പരിഹാരം സാദ്ധ്യമാണ്, ആരും തേരുവോരങ്ങളിലേക്ക് എത്തിപ്പെടരുത് അത്ര ദുസ്സഹകമാണ് തെരുവിലെ മനുഷ്യരുടെ ജീവിതം, നമ്മൾ കരുണ കാണിക്കുക അതിനുള്ള മനസ്സ് നമ്മൾക്ക് വേണം എന്ന് TMC- തെരുവിലെ മക്കൾ ചാരിറ്റി അറിയിച്ചു                                                                                 12/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.