FREE FIRE മരണക്കളി രക്ഷിതാക്കൾ ജാഗ്രതൈ! വ്ലോഗർ ബൈജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.

2021-07-13 17:14:20

    
    ന്യൂസ്‌ ഡസ്‌ക്ക്  :  ഓൺലൈൻ പഠനത്തിന്റെ മറവിൽ  ഓൺലൈൻ ഗെയിമുകളിൽ മുഴുകി  നമ്മുടെ കുട്ടികൾ സ്വയം ജീവൻ വെടിയുന്ന കാഴ്ച്ച കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാർത്തകളിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലുമായി  കണ്ടുവരികയാണ്.
കട്ടപ്പനയിലെ ഗർഷോം എന്ന പതിനാല് വയസുകാരന്റെ ജീവനെടുത്തതും അത് പോലൊരു ഓൺലൈൻ ഗെയിം തന്നെ. ഫ്രീ ഫയർ എന്നാണ് ആ മരണ കളിയുടെ പേര്. അറിഞ്ഞു വരുമ്പോൾ വലിയൊരു ശതമാനം കുട്ടികൾ FREE FIRE ഗെയിമിന് അടിമകളാണ്.
ഈ കാര്യങ്ങൾ ഉൾപ്പെടുത്തി ബൈജൂസ് ബ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ വീഡിയോ ഫ്രീ ഫയർ ഓൺലൈൻ ഗെയിമിന്റെ ചതിക്കുഴികൾ വിശദീകരിക്കുന്നു.
ഓൺലൈൻ പഠനസമയത്ത് പോലും  മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് ജീവിതം സ്വയം ഹോമിക്കുന്ന കുട്ടികളെക്കുറിച്ചും, സ്വന്തം തിരക്കുകളിൽ മാത്രം മുഴുകിപോവാതെ കുട്ടികളെ  ശ്രദ്ധയോടും കരുതലോടെയും വളർത്താനും രക്ഷിതാക്കൾക്ക് നല്ല സന്ദേശം നൽകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചർച്ചയാവുകയാണ് . കളിയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും കളിക്കുന്നതിനായി ആയുധങ്ങൾ വാങ്ങാൻ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി ഈ ഗെയിം കളിക്കുന്ന കുട്ടികൾ ഇതിന്റെ അടിമകളാവുന്നു. ഒന്നുമറിയാത്ത 
മാതാപിതാക്കൾ ഈ സത്യമൊക്കെ അറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും.
പല മാതാ പിതാക്കളും സ്വന്തം കുട്ടികളുടെ കാര്യമായത് കൊണ്ട് ഇതൊക്കെ മറച്ചു വെക്കാറാണ് പതിവ്. വെറും വിനോദത്തിനായി ഈ ഗെയിം കളിക്കുന്ന ഒരുപാട് കുട്ടികളുണ്ട്.  നിരന്തരം കളിച്ച് മനോനില തെറ്റി പഠനത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന കുട്ടികൾ ഇന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ചികിത്സ തേടുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
ഭീകരമാണ് Free Fire ഗെയിമിന്റെ പിറകിൽ ഓടുന്ന കുട്ടികളുടെ മനസും ചിന്തയും എന്ന് വ്യക്തമാക്കുന്നതാണ് ബൈജൂസ് ബ്ലോഗിന്റെ വീഡിയോയുടെ കമന്റ് ബോക്സിൽ കുട്ടികൾ എഴുതിയിടുന്ന കമന്റുകൾ .
ഫ്രീ ഫയർ ഗെയിം സംരക്ഷിക്കണമെന്നും വീഡിയോ ഡിലീറ്റ് ചെയ്യാനും, ചാനൽ ഡിസ്‌ലൈക്ക് ചെയ്ത് പൂട്ടിക്കുമെന്നുമൊക്കെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന കാര്യം ഇതാണ് 16 വയസിനു താഴെ പ്രായമുള്ള ഒരു വലിയ ശതമാനം കുട്ടികളുടെ മനസിനെ ഫ്രീ ഫയറിന്റെ മായിക ലോകം അതി ദാരുണമായി കീഴടക്കിയിരിക്കുന്നു. ഓരോ മാതാപിതാക്കളും തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം എന്ന തലകെട്ടോടു കൂടി ഇറങ്ങിയ വീഡിയോ ഇതിനകം തന്നെ യൂട്യുബിലും യൂട്യൂബ് ഇതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായി മാറുകയാണ് .
വീഡിയോ കാണുവാനായി

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.