സിൽവർ ലൈൻ പദ്ധതി ചോദ്യങ്ങൾ?സംശയങ്ങൾ! ആശങ്കകൾ¡

2021-07-13 17:16:09

    
    സിൽവർ ലൈൻ പദ്ധതി 
 ചോദ്യങ്ങൾ?സംശയങ്ങൾ! ആശങ്കകൾ¡
എന്താണ് പദ്ധതി? 
#തിരുവനന്തപുരം-കാസർഗോഡ്(529.45 കിലോമീറ്റർ)നാലു മണിക്കൂർകൊണ്ട് ഓടിയെത്തിക്കുമെന്ന് അവകാശപ്പെടുന്ന അർദ്ധ അതിവേഗ തീവണ്ടി ഓടിക്കാനുള്ള പദ്ധതി
 നടത്തിപ്പ് ആർക്ക്? 
#കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്ത സംരഭമായ K-Rail,Kerala Rail Development Corporation.
 തീവണ്ടി കടന്നുപോകുന്ന ജില്ലകൾ
#11
 സ്റ്റേഷനുകൾ
#തിരുവനന്തപുരം
#കൊല്ലം
#ചെങ്ങന്നൂർ
#കോട്ടയം
#എറണാകുളം
#കൊച്ചിൻ എയർപോർട്ട്
#തൃശൂർ
#തിരൂർ
#കോഴിക്കോട്
#കണ്ണൂർ
#കാസറഗോഡ്
 നിർമാണ പാത
സ്റ്റാൻഡേർഡ് ഗേജ്
മറ്റു വേഗ തീവണ്ടികൾക്ക് പാത ഉപയോഗിക്കാൻ കഴിയില്ല 
 ടിക്കറ്റ് നിരക്ക്
₹1470
ഓരോ സ്റ്റേഷന്റെയും നിരക്ക് വ്യക്തമാക്കിയിട്ടില്ല
 പ്രതീക്ഷിക്കുന്ന യാത്രികർ
# 2024ൽ ഒരു ദിവസം 67,450 മൂന്നു വർഷംകൊണ്ട് 50%കൂടി വർദ്ധിച്ച് പ്രതിദിനം ശരാശരി ഒരു ലക്ഷം
2051ൽ 01.40ലക്ഷം 
 തീവണ്ടി സൗകര്യങ്ങൾ
#ശീതീകരിച്ച 09കോച്ചുകൾ
#ഒരു കോച്ചിൽ 75യാത്രികാർ 
പദ്ധതി അടങ്കൽ
₹64,000കോടി
 ചെലവ് കണ്ടത്തൽ
#വായ്പ്പയിലൂടെ
 വായ്പ്പ എവിടെ നിന്ന്
#കിഫ്‌ബി ₹2100കോടി
#ഹഡ്കൊ ₹3000 കോടി
 വിദേശ വായ്പ്പ
₹33,000 കോടി
വിദേശ ഏജൻസികൾ
#Japan International Co-operation Agency-JaICA
#Asian Development Bank-ADB
#Asian Infrastructure Investment Bank -AIIB
#German Development Bank-GDB
 വിദേശ വായ്പ്പ ലഭ്യമാകാൻ
#80% സ്ഥലമെടുപ്പ് പൂർത്തീകരിക്കണം
 ഏറ്റെടുക്കേണ്ട ഭൂമി
#1226.45 ഹെക്ടർ
 പൊളിക്കുന്ന കെട്ടിടങ്ങൾ
#9314
 കുടിയൊഴിപ്പിക്കപ്പെടുന്നവർ
#20,000 ലധികം
 പാത നിർമ്മാണം എങ്ങിനെ
#ഓരോ 500മീറ്ററിലും അടിപ്പാത
#ഉയരം കൂടിയ ആർച്ച് ആകാശ പാത(Viaduct)-88.41 കിലോമീറ്റKGn#ടണൽ -11.52KM
#കട്ടിങ് -101.73KM
#കട്ട്‌ ആൻഡ് കവർ -24.78KM
#മേൽപ്പാലം -12.99KM
#മണ്ണിട്ട് നികത്തൽ, കരിങ്കൽ കെട്ട്(Embankment)-292.72KM
 നിർമ്മാണ വസ്തുക്കൾ
#236KM Embankment പാതക്ക് വേണ്ടത്
#04മീറ്റർ ഉയരം 10മീറ്റർ വീതി
#മണ്ണിന്റെ അളവ്
ഒരു കിലോമീറ്റർ മീറ്റർ പാത
10×04×1000മീറ്റർ
40,000സ്‌ക്വയർ മീറ്റർ
#ഒരു കിലോമീറ്റർ Embankment പാതക്ക് 8000 ലോറി മണ്ണ്(95ലക്ഷം സ്‌കൊയർ മീറ്റർ)
ആകെ-19ലക്ഷം ലോറി മണ്ണ്.
ഇതിനായി എത്ര മലകൾ തുരക്കേണ്ടി വരും
 വേണ്ട പാറ 
#ഒരു കിലോമീറ്റർ റയിൽ പാളത്തിൽ നിരത്താൻ വേണ്ടിവരുന്ന മെറ്റൽ(Ballast)-2000 ക്യൂബിക് മീറ്റർ
#ഒരേ വലിപ്പം മെറ്റൽ ലഭ്യമാക്കാൻ 5000 ക്യൂബിക് മീറ്റർ പാറ പൊട്ടിക്കണം
 കോൺക്രീറ്റ് സ്ലീപ്പറുകൾ
#ഒരു കിലോമീറ്ററിന് വേണ്ട സ്ലീപ്പറുകൾ-1660
#ഒരു സ്ലീപ്പറിന്റെ ഭാരം -290KG
#530 കിലോമീറ്ററിനു വേണ്ട സ്ലീപ്പർ -08.87 ലക്ഷം
#ഒരു കിലോമീറ്ററിന് വേണ്ടിവരുന്ന മെറ്റൽ-08 ടൺ
 തൊഴിൽ
#50,000 പേർക്ക് നേരിട്ട് തൊഴിൽ
#പദ്ധതി ആരംഭിച്ചാൽ-10,000പേർക്ക്
 നിലവിൽ കാസറഗോഡിനുള്ള തീവണ്ടികൾ
#26തീവണ്ടികൾ
#കൂടുതൽ യാത്രികർ-തിരുവനന്തപുരം-കോഴിക്കോട് പാതയിൽ 40,000 പേർ
 നിലവിൽ കോഴിക്കോട് വേഗ തീവണ്ടി
#ജന ശതാബ്ദി
#സമയം-07.25മണിക്കൂർ
 മൂന്നു മണിക്കൂർ യാത്ര ലാഭത്തിന് നിലവിലെ ടിക്കറ്റ് നിരക്കിൽ നിന്നും അഞ്ചു മുതൽ എട്ടിരട്ടി വരെ ചെലവഴിക്കണം.
#ഒരു ദിവസം ദൈനം ദിനh യാത്രക്ക് ₹1000-₹2000 വരെ ചെലവഴിക്കുന്ന യാത്രക്കാരുടെ എണ്ണം കേരളത്തിൽ എത്ര?
 ആശങ്കകൾ
#Standard Gauge ൽ(പാതകൾക്കിടയിലെ അകലം നാലാടി എട്ടര ഇഞ്ച്)കേരളത്തിൽ നിലവിൽ ഓടുന്ന തീവണ്ടികൾക്ക് ഈ പാതയിലൂടെ ഓടാൻ കഴിയില്ല. ബ്രോഡ്ഗേജ്‌ പാതയിലൂടെയാണ് മറ്റു തീവണ്ടികളുടെ യാത്ര.
#2025ഓടെ റെയിൽവേ മന്ത്രാലയം ആധുനിക സിഗ്നൽ സംവിധാനത്തോടെ തീവണ്ടികൾക്ക് 150കിലോമീറ്റർ വേഗത ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
# അങ്ങിനെയെങ്കിൽ സിൽവർ ലൈൻ പദ്ധതി ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വലുതല്ലേ!
#കോട്ടയം വഴിയും ആലപ്പുഴ വഴിയും ഉള്ള രണ്ടു ലൈനുകളും ഇരട്ടിപ്പിക്കാനുള്ള നടപടിയല്ലേ വേഗത്തിലാക്കേണ്ടത്.
#ജനശതാബ്ദി തീവണ്ടികളുടെ വേഗത കൂട്ടി, കൂടുതൽ തീവണ്ടികൾ തിരുവനന്തപുരം-കാസറഗോഡ് റൂട്ടിൽ ഓടിക്കുകയല്ലേ വേണ്ടത്.
#ഭൂമി ഏറ്റെടുക്കലിന് മോഹവിലയെന്ന നാലിരട്ടി നഷ്ടപരിഹാരം എന്നത്, ഓരോ പ്രദേശത്തും സർക്കാർ നിശ്ചയിച്ചു നൽകിയ തുകയല്ലേ.
#ഭൂമിയുടെ ആവാസവ്യവസ്ഥക്ക് ഏൽക്കുന്ന ആഘാതം വലുതാണ്
#മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും താരതമ്യം ചെയ്തു വികസനം നടത്താൻ കഴിയുന്ന ഭൂപ്രകൃതിയല്ല കേരളം
#മലനാടും ഇടനാടും കടൽതീരവും തമ്മിലുള്ള ദൂരം വളരെ കുറച്ചു മാത്രം എന്നുള്ള സവിശേഷ പ്രകൃതിയാണ് കേരളത്തിന്റേത്
#ഗ്രാമം-പട്ടണം-നഗരം എന്നിങ്ങനെ വേർതിരിക്കാൻ കഴിയാത്ത വിധമുള്ള ജനവാസം, മറ്റു സംസ്ഥാനങ്ങളെപോലെ വികസനം സാധ്യമല്ല.
#തിരുവനന്തപുരത്തു നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പോകുവാൻ സ്ഥലം ഇല്ല എന്നതും ഇത്തരം വേഗ തീവണ്ടികളുടെ സാധ്യത ഇല്ലാതാക്കുന്നു.
#സർക്കാർ ആവശ്യങ്ങൾക്കും ചികിത്സക്കുമാണ് അധികം ആളുകളും തലസ്ഥാനത്തെത്തുന്നത്. എന്നാൽ ഈ സർക്കാർ തന്നെ സെക്രട്ടറിയേറ്റിന്റെ അനക്സ് കോഴിക്കോട് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിട്ടുണ്ട്.
ഇങ്ങനെ നിരവധി ആശങ്കകൾ സിൽവർ ലൈൻ പദ്ധതി വിജയത്തിലെത്തുവാനുള്ള തടസ്സമാകുന്നു.
സിൽവർ ലൈൻ കാണാക്കാര്യങ്ങൾ 
വേണ്ടത്ര  അറിവില്ലാതെ  നടപ്പാക്കാൻ പുറപ്പെട്ട നിരവധി പദ്ധതികളിൽ  നിന്നും പിണറായി  വിജയന്റെ ഒന്നാം സർക്കാർ പിൻമാറാൻ നിർബന്ധിതമായിട്ടുണ്ട്.
*സ്പ്രിംഗ്ലർ,ഇ-മോബിലിറ്റി, പമ്പ നദിയിൽ നിന്നുള്ള മണൽ നീക്കം, മത്സ്യബന്ധന മേഖലയിലെ  കരാറുകൾ തുടങ്ങി അവയിൽ ചിലതു  മാത്രമാണ്.
*അറിവില്ലായ്മ കൊണ്ട്  റദ്ദാക്കേണ്ടി വന്ന തീരുമാനങ്ങൾ,ഉത്തരവുകൾ,ഓർഡിനൻസുകൾ, നിയമങ്ങൾ തുടങ്ങിയവ നിരവധിയാണ്
 സിൽവർ ലൈൻ റെയിൽ പദ്ധതിയും 2013 ലെ ഭൂമി  ഏറ്റെടുക്കൽ നിയമവും  
 നടപടിക്രമങ്ങൾ 
ഏതൊരു പദ്ധതിക്കും 
ഭൂമി  ഏറ്റെടുക്കുന്നതിനു  മുന്നോടിയായി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് നടപടിക്രമങ്ങൾ പാലിക്കേണ്ടതായുണ്ട്.    
#ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച്, കേരള സർക്കാരോ ഏതെങ്കിലും സർക്കാർ സ്ഥാപനമോ ഭൂമി ഏറ്റെടുത്തു ഏതെങ്കിലും പദ്ധതി ഈ കാലയളവിൽ നടപ്പാക്കിയിട്ടുണ്ടോ?          നടപ്പിലാക്കുന്നുണ്ടോ?
ഭൂമി ഏറ്റെടുക്കൽ നിയമം-  മുമ്പുണ്ടായിരുന്ന നിയമത്തിൽ  നിന്ന് തികച്ചും വ്യത്യസ്തമാണ്.
 പ്രത്യേകതകൾ 
ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക്,കൂടുതൽ നഷ്ടപരിഹാരം ലഭ്യമാകുവാൻ  വ്യവസ്ഥ  ചെയ്യുന്നു എന്നതാണ് നിയമത്തിന്റെ ശ്രദ്ധേയമായ പ്രത്യേകത.
അതുകൊണ്ടാണ്, സർക്കാർ നാലിരട്ടി  നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനം.
 ആകർഷകമായ  നഷ്ടപരിഹാര പാക്കേജ് നൽകി പാട്ടിലാക്കാമെന്ന് സർക്കാർ വിശ്വസിക്കുന്നു.
നമ്മുടെ മാധ്യമങ്ങൾ  പെയ്ഡ് ന്യൂസ് നിലവാരത്തിലേക്ക് തരം താണതുകൊണ്ടാണ് നിയമം എന്തെന്നറിയാതെ   ആ പ്രഖ്യാപനം  അങ്ങനെ തന്നെ പ്രസിദ്ധീകരിക്കുന്നത്.
 സാമൂഹിക,പരിസ്ഥിതി ആഘാതം 
#ഭൂമിക്ക് ഉയർന്ന  നഷ്ടപരിഹാരം  നൽകുക എന്നപോലെ പ്രധാനമാണ്  പ്രഖ്യാപിത  പദ്ധതിയെക്കുറിച്ചുള്ള സാമൂഹിക,പരിസ്ഥിതി  ആഘാത പഠനവും അനിവാര്യമെന്ന വ്യവസ്ഥ.
#സാമൂഹിക ആഘാത  പഠനം സംസ്ഥാന  സർക്കാരും പരിസ്ഥിതി  ആഘാത പഠനം  നടത്തേണ്ടത്  കേന്ദ്ര സർക്കാരുമാണ്.
# സാമൂഹിക  ആഘാത  പഠനം മാത്രമല്ല,ഓരോ മേഖലയിലും ഉണ്ടാകുന്ന ആഘാത പരിഹാര  നടപടികൾ  വിശദീകരിക്കുന്ന ആഘാത  മാനേജ്മെന്റ് പ്ലാൻ കൂടി ഉണ്ടാക്കണം. സാമൂഹിക ആഘാത  പഠന റിപ്പോർട്ടും ആഘാത  മാനേജ്മെന്റ് പ്ലാനും പരിസ്ഥിതി  ആഘാത  പഠന റിപ്പോർട്ടും പരിഗണിച്ചു കൊണ്ടു മാത്രമേ കേന്ദ്ര സർക്കാരിന് പദ്ധതിക്കു  അനുമതി  നൽകണമോ  വേണ്ടയോ എന്ന് തീരുമാനം  എടുക്കാനാകൂ.
 നിയമം നൽകുന്ന പിൻബലം
 സാമൂഹിക,പരിസ്ഥിതി ആഘാത പഠനം, മാനേജ്മെന്റ് റിപ്പോർട്ട്‌ എന്നിവ ഹൈക്കോടതിയുടെ  പരിഗണനയിൽ വരാവുന്നതും നിയമപരമായി  ചോദ്യം  ചെയ്യാവുന്നതുമാണ്.
#അതിന്റ ഭാഗമായി ഓരോ  കാര്യത്തിലും  പരാതിയുള്ളവർക്കു  ഹൈക്കോടതിയെ  സമീപിക്കാം.അങ്ങിനെ പദ്ധതി  തടസ്സപ്പെടുത്തുവാനും നിയമം അനുവദിക്കുന്നു.
 #ഇക്കാര്യങ്ങൾ ഭരണ നേതൃത്വത്തിന് അറിവില്ലെ ങ്കിലും പൊതുസമൂഹം കൃത്യമായി അറിയുന്നവരാണ്.
 #പ്രാഥമിക പഠനത്തിൽ  പദ്ധതി എത്ര കുടുംബങ്ങൾക്കാണ് ആഘാതം ഉണ്ടാക്കുന്നു   എന്നതും പ്രധാനമാണ് 
#രണ്ടു തരത്തിലുള്ള  ആഘാതങ്ങളാണ്  നിയമത്തിൽ  വിഭാവനം  ചെയ്തിട്ടുള്ളത്.
01-പദ്ധതി  മൂലം  വീടൊഴിഞ്ഞു പോകേണ്ടി വരുന്ന കുടുംബങ്ങൾ.02-പദ്ധതി  മൂലം  ജീവനോപാധികൾക്ക്  ആഘാതം ഏൽക്കുന്ന കുടുംബങ്ങൾ.
 ഉദാഹരണം
വീടൊഴിഞ്ഞു  പോകേണ്ടതില്ലെങ്കിലും കൃഷിസ്ഥലം  പൂർണ്ണമായോ  ഭാഗികമായോ  നഷ്ടപ്പെടുന്നവർ, അല്ലെങ്കിൽ,വരുമാനം  ഉണ്ടാക്കുന്നതിനായി നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും സംരംഭത്തിന്  പൂർണമായോ  ഭാഗികമായോ തടസ്സം  നേരിടുക.ഈ രണ്ടു തരത്തിലുള്ള  ആഘാതങ്ങളാണ്  സ്വകാര്യ വ്യക്തികളെ  ബാധിക്കുക.
 സാമൂഹിക ആഘാത  പഠനം എങ്ങനെ നടത്തണം
# സർക്കാർ നിയോഗിക്കുന്ന ഒരു വിദഗ്ദ്ധ സമിതിയാണ്  പഠനം  നടത്തി  റിപ്പോർട്ട്‌ തയ്യാറാക്കേണ്ടത്.
# സാമൂഹിക ആഘാത  പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക സർക്കാരുകളെ അറിയിച്ചും വിശ്വാസത്തിൽ എടുത്തും ഗ്രാമസഭയുടെ അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും പരിഗണിച്ചുവേണം  പഠനവും റിപ്പോർട്ടും തയാറാക്കേണ്ടത്.
#സിൽവർ ലൈൻ പദ്ധതിയുടെ  കാര്യത്തിൽ 100ലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ  ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടു തന്നെ,ഓരോ  സ്ഥാപനത്തിനും  പ്രത്യേകം പ്രത്യേകം  റിപ്പോർട്ട്‌ തയാറാക്കാൻ  നിർബന്ധിതമാകും.
#പദ്ധതി പ്രദേശത്തെ ഉപയോഗശൂന്യമായി തീരുന്ന റോഡുകൾ,പാലങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പൊതു മൈതാനങ്ങൾ, ഇലക്ട്രിസിറ്റി ബോർഡ് സ്ട്രക്ചറുകൾ, കുടിവെള്ള സ്രോതസ്സുകൾ, കുളങ്ങൾ, നീർച്ചാലുകൾ,കാന്നുകാലി  മേച്ചിൽ ഇടങ്ങൾ, കോളനികൾ,സെറ്റിൽമെന്റുകൾ,ആശുപത്രികൾ, ക്ലിനിക്കുകൾ, ഗോഡൗണുകൾ, ശവക്കോട്ടകൾ,ശവം  ദഹിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ നീണ്ട  പട്ടികയാണ്  സാമൂഹിക ആഘാത പഠനത്തിൽ നിയമം പരിഗണിക്കപ്പെടുന്നത് 
#പ്രാഥമിക പഠനത്തിനു ശേഷം പ്രാദേശിക ഭരണാധികാരികളും ആഘാതം ബാധിക്കുന്ന പൊതുസമൂഹത്തെയും കേൾക്കാൻ Public Consultation സംഘടിപ്പിക്കണമെന്ന് നിയമം  വ്യവസ്ഥ  ചെയ്യുന്നു.
#Public Consultation തൃപ്തികരമല്ലെങ്കിൽ  കാരണം ചൂണ്ടിക്കാട്ടി കോടതിയെ  സമീപിക്കാവുന്നതാണ്.
#സാമൂഹിക ആഘാത  പറനത്തിന് ശേഷം മാത്രമേ ആഘാത  മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കാൻ പാടുള്ളൂ.
#മാനേജ്മെന്റ് പ്ലാനിൽ ഓരോ വ്യത്യസ്ത ആഘാതത്തിനും കണ്ടെത്തേണ്ട പരിഹാരം എന്തെന്ന് വിശദമാക്കണം. ഇവിടെയും പരിഹാര മാർഗ്ഗം തൃപ്തികരമല്ലെങ്കിൽ കോടതിയെ  സമീപിക്കാം. ഇതെല്ലാം പുതിയ  നിയമത്തിലെ  വ്യവസ്ഥകളാണ്.
#ഇത്തരത്തിലുള്ള കാര്യങ്ങൾ മുമ്പ് കോടതികളിൽ  എത്തുകയോ അഭിഭാഷകർ പഠിക്കാനോ സാഹചര്യം ഉണ്ടാകാത്ത കാര്യങ്ങളാണ്.
#സാമൂഹിക ആഘാത പഠന റിപ്പോർട്ടും മാനേജ്മെന്റ് പ്ലാനും സർക്കാർ പരിഗണിച്ചാൽ അവ പരിസ്ഥിതി ആഘാത പഠന വിദഗ്ധ  സമിതിക്കു  നൽകണം.
#ഇവയെല്ലാം പരിഗണിച്ചാണ്  പരിസ്ഥിതി ആഘാത  പഠന വിദഗ്ധ സമിതി  കേന്ദ്ര സർക്കാരിന് റിപ്പോർട്ട്‌ നൽകേണ്ടത്.
# ഈ റിപ്പോർട്ട്‌ അനുസരിച്ചാണ് കേന്ദ്ര സർക്കാർ പദ്ധതിക്കു  അനുമതി  നൽകണമോ  വേണ്ടയോ എന്ന് തീരുമാനിക്കുക.
#കേന്ദ്ര സർക്കാരിന്റെ തീരുമാനം  നിയമവിരുദ്ധമാണെങ്കിൽ   പരാതിയുള്ളവർക്ക് വീണ്ടും കോടതിയെ സമീപിക്കാൻ അവസരമുണ്ട്.
 കാലപരിഗണന 
# സാമൂഹിക ആഘാത പഠനത്തിന് വിദഗ്ധ സമിതിയെ നിയമിച്ചു സർക്കാർ വിഞാപനം  ഇറക്കുന്ന തിയതി  മുതൽ   ആറു മാസത്തിനകം  പഠന റിപ്പോർട്ട്‌ തയാറാക്കിയിരിക്കണം.
#അല്ലാത്തപക്ഷം  ആദ്യ വിഞാപനം റദ്ദാകും എന്നാതാണ് നിയമം പറഞ്ഞിട്ടുള്ളത്.ഈ വ്യവസ്ഥ മുമ്പുണ്ടായിരുന്ന  ന്യുനതക്ക് പരിഹാരമാണ്.
#ഭൂമി മരവിപ്പിക്കൽ (Freeze),ഏറ്റെടുക്കൽ   നീണ്ടു പോകുക--ഇക്കാലം  ഭൂമി  ഉടമകൾ നിസ്സഹായരായി  നിൽക്കേണ്ടി വരിക എന്നിവക്കുള്ള  പരിഹരമാണ് ആറു മാസം  എന്ന കാലാപരിധി.
 #അതുകൊണ്ട് തന്നെ ഈ കാലാപരിധി നീട്ടി ചോദിക്കാൻ സർക്കാരിന്നോ നീട്ടിക്കൊടുക്കാൻ കോടതിക്കോ  നിയമപരമായി  സാധിക്കില്ല.
#ഈ നിയമം സിൽവർ  ലൈനിന്റെ കാര്യത്തിൽ സർക്കാരിന് ഏറെ തടസ്സം സൃഷ്ടിക്കുന്നതാണ്.
#പതിനായിരക്കണക്കിന്  കുടുംബങ്ങൾ,ആഘാതം  ബാധിക്കുന്ന ആയിരക്കണക്കിന്  സ്ഥാപനങ്ങൾ,നൂറു  കണക്കിന്  തദ്ദേശഭരണ  സ്ഥാപനങ്ങൾ  എന്നിവ ഉള്ളതുകൊണ്ട് നടപടി  ക്രമങ്ങൾ  പൂർത്തിയാക്കി ആറു മാസം  കൊണ്ടു സാമൂഹിക ആഘാത  പഠനം  പൂർത്തിയാക്കുക അസാധ്യമാണ്.
നീതി ആയോഗിന്റെ പച്ചക്കൊടി കിട്ടി എന്ന  പേരിൽ പദ്ധതിയുമായി  മുമ്പോട്ട് പോകാൻ തീരുമാനം  എടുത്ത മന്ത്രിസഭക്ക്,കഴിഞ്ഞ  മന്ത്രിസഭയുടെ എത്ര  തീരുമാനങ്ങളാണ്  അസാധുവായതെന്നറിയുക!
 പരിസ്ഥിതി  ആഘാത പഠന വിഷയങ്ങൾ  പരിസ്ഥിതി  നിയമങ്ങളെയും തുടർന്നുള്ള നട പടികളെയും  ആശ്രയിച്ചാണ്.
#ഈ പദ്ധതിയിലൂടെ സം സ്ഥാനത്തൊട്ടാകെ ഉണ്ടാകാൻ പോകുന്ന പരിസ്ഥിതി നാശം ഒരു തരത്തിലും  പരിഹരിക്കാൻ  കഴിയാത്ത  അളവിലായിരിക്കും എന്നതുകൊണ്ട് പരിസ്ഥിതി ആഘാത  പറനത്തിന് ശേഷം  അനുമതി  ലഭിക്കുക  എന്നത് അസാധ്യമാണ്.
#നിയമം നോക്കാതെ അനുമതി നൽകാൻ  വിദഗ്ധ സമിതികളും കേന്ദ്ര സർക്കാരും അതിനുമപ്പുറം  കോടതികളും  തയ്യാറായാൽ  മാത്രമേ സിൽവർ ലൈൻ പദ്ധതി യാഥാർത്ഥ്യമാകൂ...                                                                                             13/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.