സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമ പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ കൈകാര്യം ചെയ്യണമെന്ന് മാര്‍ഗനിര്‍ദേശം.

2021-07-13 17:19:15

    
    സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ക്രിമിനലുകളെ ചോദ്യം ചെയ്യുമ്ബോള്‍ എസ്‌എച്ച്‌ഒയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം വേണം.
സ്റ്റേഷനില്‍ എത്തുന്നവരുടെ പരാതി എസ്‌എച്ച്‌ഒ നേരിട്ട് കേള്‍ക്കണം, പരാതിക്ക് രസീത് ഉറപ്പാക്കണം
സ്റ്റേഷനില്‍ കൊണ്ടുവരുന്നവരെ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം
 അനധികൃതമായി ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് സബ് ഡിവിഷന്‍ പൊലീസ് ഓഫീസര്‍ ഉറപ്പാക്കണം
ജാമ്യം ലഭിക്കാത്ത കേസില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയില്‍ ഹാജരാക്കണം
സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസുകാര്‍ അഭിപ്രായം പറയരുത്.
സ്വകാര്യ അക്കൗണ്ടിന് ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്ബരും ഉപയോഗിക്കരുത്
നാട്ടുകാര്‍ പിടികൂടുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകള്‍ ഇന്‍സ്പെക്ഷന്‍ മെമ്മോയില്‍ രേഖപ്പെടുത്തണം
പരാതിയുമായി എത്തുന്നവരെ സ്റ്റേഷനറി സാധനം വാങ്ങാന്‍ നിര്‍ബന്ധിക്കരുത്                                                                                                                            13/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.