കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ചുമതലയേറ്റു

2021-07-13 17:24:02

    
    കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്  രാവിലെ 10.45ന് കാസര്‍കോട് കളക്ടറേറ്റില്‍  ചുമതയേറ്റു. സ്ഥലം മാറുന്ന ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു കളക്ടറുടെ ചേമ്പറിൽ ബൊക്കെ നൽകി സ്വീകരിച്ചു. അധികാര രേഖകൾ കൈമാറി.   എ ഡി എം എ കെ രമേന്ദ്രൻ സബ് കളക്ടർ  ഡി ആർ മേഘശ്രീ,  കാസർകോട്  ആർ ഡി ഒ അതുൽ സ്വാമിനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ ആദ്യ വനിത കളക്ടറാണ് ഇവര്‍. 2010 ഐ എ എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ  ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സ്റ്റീഫന്‍ എം റോസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ മാസ്റ്റര്‍ ബിരുദവും മുംബൈ യൂണിവേവ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബിരുദവും നേടിയിട്ടുണ്ട്.  നിലവില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, ആസൂത്രണ സാമ്പത്തീകകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.  പരേതനായ റണ്‍വീര്‍ ചന്ദ് ഭണ്ഡാരിയുടെയും സുഷമ്മ ഭണ്ഡാരിയുടെയും മകളാണ്. 
 ഭര്‍ത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളിയിലെ ന്യൂറല്‍ എന്‍ജിനീയര്‍ നികുഞ്ച് ഭഗത്. മക്കള്‍: വിഹാന്‍, മിറാള്                                                                                                                13/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.