മീനാപ്പീസ് കടപ്പുറത്തെ മണല്‍ത്തിട്ട ഇടിച്ചു നിരത്തി .

2021-07-13 17:46:40

    
    കാഞ്ഞങ്ങാട് :
ആവിക്കര ,ഗാര്‍ഡന്‍ വളപ്പ് വടകരമുക്ക് തുടങ്ങി റെയില്‍വേ ലൈന്‍ പടിഞ്ഞാറ് വശത്ത് നിന്ന് മഴവെള്ളം ഒഴുകി കടലില്‍ പതിക്കുന്ന സ്ഥലത്ത് രൂപപ്പെട്ട മണല്‍ത്തിട്ട നഗരസഭയുടെ നേതൃത്വത്തില്‍ ഇടിച്ച് നിരത്തി വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. മണല്‍ത്തിട്ട രൂപപ്പെട്ടത് കാരണം മഴവെള്ളത്തിന്റെ ഒഴുക്ക് ദിശമാറി പോയതിനാല്‍ കരയിടിച്ചലും തെങ്ങുകള്‍ കടപുഴകി വിഴുന്നതും ശ്രദ്ധയില്‍പ്പെട്ട ഉടനെ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ അനീശന്റെ നേതൃത്വത്തില്‍ സ്ഥല സര്‍ശനം നടത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കി.ജെ.സി.ബി ഉപയോഗിച്ച് 15 മീറ്ററോളം ഉയരത്തിലുള്ള മണല്‍ത്തിട്ട നീക്കം ചെയ്യുകയും നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമതി ചെയര്‍മാന്‍ പി അഹമ്മദലി, കൗണ്‍സിലര്‍മാരായ കെ.കെ.ജാഫര്‍, ടി.വി. സുജിത്ത് കുമാര്‍ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ റോയി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി                                                                                                          13/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.