സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

2021-07-14 17:45:14

    
    അങ്കമാലി-  അയ്യമ്പുഴ പഞ്ചായത്തിൽ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സർക്കാർ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ വൻ പോലീസ്  സന്നാഹത്തോടെ പ്രദേശ വാസികളുടെ എതിർപ്പുകൾ  അവഗണിച്ച്   നിർബദ്ധ പൂർവം പദ്ധതി പ്രദേശം സർവേ നടത്തി കല്ലിട്ടു തിരിക്കുന്നതിനായി എത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മുന്നറിയിപ്പുകൾ ഒന്നും നൽകാതെ സർവേക്കെത്തിയ കിൻഫ്ര ഉദ്യോഗസ്ഥർക്ക്  പ്രദേശവാസികളുടെ എതിർപ്പ് മൂലം ഒരു കുറ്റി മാത്രം സ്ഥാപിച്ചു കൊണ്ട്    തിരിച്ചു പോകേണ്ടി വന്നു. സർവേക്കായി അടയാളപ്പെടുത്തിയ സ്ഥലത്ത് കരികൊടിനാട്ടിയും, റീത്ത് വെച്ചും,മെഴുകുതിരികത്തിച്ച്  മുദ്രവാക്യം വിളിച്ചും  നാട്ടുകാർ പ്രതിഷേധിച്ചു.  ചൊവ്വാഴ്ച രാവിലെ പ്രദേശത്തു വലിയ രീതിയിലുള്ള പോലീസ് വിന്യാസം  കണ്ട്  അന്വഷിച്ചപ്പോഴാണ്  ഭൂമി അളന്നു തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥർ എത്തുന്നുണ്ടെന്ന  കാര്യം സ്ഥലമുടമകൾ പോലും അറിയുന്നത്.തുടർന്ന് മഴ പോലും വകവെയ്ക്കാതെ നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന
പബ്ലിക് ഹിയറിങിൽ പദ്ധതി പ്രദേശത്തെ ഭൂരിപഷം ജനങ്ങളും എതിർപ്പ് രേഖപ്പെടുത്തിയ പദ്ധതിയിൽ    ഹിയറിങ്‌ റിപ്പോർട്ട് പോലും വരാത്ത സാഹജര്യത്തിൽ തിരക്കിട്ടുള്ള ഭൂമിയേറ്റെടുക്കൽ നടപടികളിൽ വലിയ ആകുലതകളാണ്  പ്രദേശവാസികൾക്കിടയിലുള്ളത്.പുതിയ സർവ്വേ മാപ്പുമായി  പ്രദേശത്തെത്തിയ  ഉദ്യോഗസ്ഥർ അത് വിശദമായി   പഠിക്കാനുള്ള സമയംപോലും ജനങ്ങൾക്ക്‌ നൽകാത്തത്തിലും ഏറെ ദുരൂഹതകൾ ഉള്ളതായി പ്രദേശവാസികൾ ആരോപിക്കുന്നു.  ജനപ്രതിനിധികൾക്ക് പോലും അറിവില്ലാത്ത പുതിയ സർവ്വേ മാപ്പുമായി ഉദ്യോഗസ്ഥർ എത്തിയതിൽ  പദ്ധതി പ്രദേശത്തെ  വാർഡുമെമ്പർമാരായ ലൈജു ഈരാളി,ജയ ഫ്രാൻസിസ് തുടങ്ങിയവർ ശക്തമായി പ്രതിഷേധിച്ചു.
പദ്ധതി പ്രദേശത്തെ വീടുകൾ സന്ദർശിച്ച   ഡി.വൈ.എസ്.പിയുടെ, ജനപ്രതിനിധികളുമായി ചർച്ച  നടത്തിയതിനു ശേഷം മാത്രം തുടർ നടപടികളുമായി മുന്നോട്ടുപോകു എന്ന ഉപറപ്പിന്മേൽ പ്രതിഷേധക്കാർ പിരിഞ്ഞു പോയി.                                                                                                                                                  14/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.