ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി ബിനോയ്

2021-07-14 17:50:41

    ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി ബിനോയ് 108 വെസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്താണ് ഈ 12കാരി നേട്ടം കരസ്ഥമാക്കിയത്                               ചെറുവത്തൂര്‍:ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി ബിനോയ്. 108 വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്താണ് ധനലക്ഷ്മി നേട്ടം സ്വന്തമാക്കിയത്.
ചെറുവത്തൂര്‍ വലിയപൊയില്‍ ജിയുപിഎസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ധനലക്ഷ്മി. 100 വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്തു റെക്കോര്‍ഡ് വിന്നര്‍ ആയ 43 കാരനായ ബംഗ്ലാദേശ് കാരനെ ബ്രേക്ക് ചെയ്ത് 108 വെസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്താണ് ഈ 12കാരി നേട്ടം കരസ്ഥമാക്കിയത്.. ചിരട്ട,ക്ലേ, ന്യൂസ് പേപ്പര്‍,പ്ലാസ്റ്റിക് ബോട്ടില്‍,പഴയ തുണി ചെരുപ്പ്,കാര്‍ബോര്‍ഡ്, ഇലക്ട്രിക് വയര്‍, കവുങ്ങിന്‍പാള,പ്ലാസ്റ്റിക് കവര്‍എന്നിവ ഉപയോഗിച്ച് വീട്,ബോള്‍, ചെരുപ്പ്,മ്യൂസിക് ഇന്‍സ്ട്രുമെന്‍സ്,കാര്‍ ബസ്,കാളവണ്ടി,പക്ഷി, ആന, ശിവലിംഗം എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്.കഴിഞ്ഞവര്‍ഷം സ്വന്തമായി എഴുതി പാടി അഭിനയിച്ച രണ്ട് ആല്‍ബവും,സ്വന്തമായി കഥ,തിരക്കഥ, സംവിധാനം,സംഭാഷണം, അഭിനയം ഒരുക്കി, ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. അതിനുശേഷം ഇന്റര്‍നാഷണല്‍ കമ്പനിയായ ഇറാം ഗ്രൂപ്പ് ചെയ്ത ‘ഒരിറ്റ്’എന്ന ഷോര്‍ട്ഫിലിമില്‍ പ്രധാന വേഷംചെയ്തത് ധനലക്ഷ്മിയാണ്. പ്രശസ്ത സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയല്‍, സിനിമ, യില്‍ വേഷം ചെയ്യാന്‍ അവസരവും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്.ഷൂട്ടിങ്ങിന് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ധനലക്ഷ്മിയെ തേടിയെത്തിയത്. വലിയപൊയില്‍ സി.ഡി. ബിനോയുടെയും സജ്‌ന ബിനോയിയുടെയും ഏകമകളാണ് ധനലക്ഷ്മി.                     14/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.