വ്യാജ അധ്യാപകന്‍ ചമഞ്ഞ് ഫോണ്‍ കോള്‍; കുട്ടികളെ ലക്ഷ്യമിട്ട് ഗൂഢ സംഘങ്ങള്‍; ജാഗ്രത

2021-07-14 17:51:50

    
    ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിന് ഇരയാകുന്നത്. അധ്യാപകരാണെന്ന് പറഞ്ഞും സുഹൃത്ത് ചമഞ്ഞും കുട്ടികളോട് ബന്ധം സ്ഥാപിക്കും. ചതിയില്‍ വീഴുന്നവരെ സംഘം ചൂഷണം ചെയ്യും.
കൗണ്‍സിലിംഗ് ക്ലാസുണ്ടെന്ന് പറഞ്ഞ് ഒരാള്‍ പെണ്‍കുട്ടിയെ ഇത്തരത്തില്‍ വിളിക്കുന്നതിന്റെ ശബ്ദരേഖ പുറത്തായി. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞ ശേഷം കൗണ്‍സിലിംഗ് ക്ലാസ് ഉണ്ടെന്നും വാതിലടച്ച് കേള്‍ക്കാനും ആവശ്യപ്പെട്ടു. വ്യാജ അധ്യാപകര്‍ ചമഞ്ഞ് പിന്നീട് ഫോട്ടോകള്‍ അയച്ച് നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടും. പിന്നീട് അശ്ലീല ഫോട്ടോകളും. കുട്ടികളെ വരുതിയിലാക്കി ഇത് അശ്ലീല വിഡിയോകളിലേക്കെത്തും.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വാതില്‍ അടച്ച് ക്ലാസ് കേള്‍ക്കണമെന്ന് പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് അധ്യാപകനായ ഉമ്മര്‍ എടപ്പറ്റ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ 2 കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോള്‍ ഒമാന്‍ കേന്ദ്രീകരിച്ച ഗള്‍ഫ് നമ്പറില്‍ നിന്നാണ് വന്നത്. കരുവാരക്കുണ്ട്, വാണിയമ്പലം എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഢ സംഘങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.                                                                                                                                14/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.