കോവിഡ് നിർണ്ണയമെഗാ ക്യാമ്പ് കാലിക്കടവിൽ സംഘടിപ്പിച്ചു.

2021-07-14 17:56:38

    കാലിക്കടവ് :                                 പിലിക്കോട് ഗ്രാമ പഞ്ചായത്ത് കോവിഡ്  മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കാലിക്കടവ്  കരക്കക്കാവ് കല്യാണ മണ്ഡപത്തിൽ   കോവിഡ് നിർണ്ണയ മെഗാ ക്യാമ്പ് നടന്നു.  ആരോഗ്യ വകുപ്പിന്റെയും പിലിക്കോട്  ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും , വ്യാപാരി വ്യവസായ സമിതിയുടെയും ഓട്ടോത്തൊഴിലാളികളുടെയും ചുമട്ട് തൊഴിലാളികളുടെയും സഹകരണത്തോടെ ചന്തേര ജനമൈത്രീ പോലീസാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 360 ഓളം പേർ പങ്കെടുത്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്നാകുമാരി പി പി , വൈസ് പ്രസിഡന്റ് ഏളാട്ട് കൃഷ്ണൻ മെമ്പർമാർ , ചന്തേര ഇൻസ്പെക്ടർ ശ്രീ നാരായണൻ പി.പി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.  ഹെൽത്ത് ഇൻസ്പക്ടർമാരായ ജഗദീഷ് , സുരേഷ് വിനോദ് , ചന്തേര അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ  ശ്രീ തമ്പാൻ ടി , മാഷ് കോർഡിനേറ്റർ ജയദേവൻ മാഷ് ജനമൈത്രീ ബീറ്റ് ഓഫീസർമാരായ സുരേശൻ കാനം പ്രദീപൻ കെ.വി  , മാഷ് ടീം അംഗങ്ങൾ ജനമൈത്രീ വളണ്ടിയർമാർ  എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. പിലിക്കോട് കാലിക്കടവുമായി ദൈനം ദിനം ബന്ധപ്പെടുന്ന ആളുകളെയും പൊതുജനങ്ങളുമാണ് ക്യാമ്പിൽ ടെസ്റ്റിന്  വിധേയമാക്കിയത്. കോവിഡ് മൂന്നാം തരംഗത്തെ മാറ്റി നിർത്താൻ പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും ജാഗ്രതാ സമിതി അംഗങ്ങളുടെയും നിർദ്ദേശങ്ങൾ  കർശനമായി പാലിക്കാനുള്ള  അറിയിപ്പും നല്കി.                                                                                                                                                                                          14/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.