ജീവനക്കാർ ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പോലും നിർബന്ധമായി ടെസ്റ്റ് ചെയ്യണം

2021-07-15 16:05:14

    
    കാസർഗോഡ്: കോവിഡ് ലോക്ക് ഡൗൺ ഇളവുകൾ പ്രകാരം പ്രവർത്തനം അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു.

ജീവനക്കാർ ആരെങ്കിലും ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പോലും നിർബന്ധമായി ടെസ്റ്റ് ചെയ്യേണ്ടതും നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കുന്നത്‌വരെ അവരെ ജോലിയിൽനിന്ന് മാറ്റിനിർത്തേണ്ടതുമാണ്. അതിനെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപന മേധാവി/ഉടമയ്ക്ക് ആയിരിക്കും.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.