കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചു..

2021-07-15 20:13:22

    
    കാലടി: ശ്രീ ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാലയിലെ സംസ്കൃത സാഹിത്യ ബിരുദ ബിരുദാനന്തര പരീക്ഷയുടെ ഇരുന്നൂറ്റി അമ്പതോളം ഉത്തരക്കടലാസുകൾ കാണാതായതിനെതിരെയും, ഒട്ടേറെ വിദ്യാർത്ഥികൾക്ക് MSW എൻട്രൻസ് പരീക്ഷ നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്തുകൊണ്ടും കെ .എസ് .യു സംസ്കൃത സർവകലാശാല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകലാശാല വൈസ് ചാൻസിലറുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.. 
കഴിഞ്ഞ ജനുവരിയിൽ നടന്ന പരീകളുടെ ഉത്തരക്കടലാസുകൾ കോവിഡ് സാഹചര്യത്താൽ മൂല്യനിർണയത്തിനായി അധ്യാപകർക്ക് കൊടുത്തു വിടുകയായിരുന്നു . ഏപ്രിൽ അവസാനത്തോടെ തിരിച്ചു കിട്ടേണ്ട ഉത്തരക്കടലാസുകൾ ഇതുവരേയും യൂണിവേഴ്സിറ്റിയിൽ എത്തിയിട്ടില്ല .കഴിഞ്ഞ മാസം സർവ്വകലാശാല പ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് മൂല്യനിർണയത്തിന് കൊടുത്ത പേപ്പറുകൾ സർവകലാശാലയിൽ തിരികെ ലഭിച്ചിട്ടില്ലെന്നു വ്യക്തമായത്.
ഇതു കൂടാതെ മറ്റു സർവകലാശാലകളുടെ ബിരുദ പരീക്ഷകൾ നടക്കുന്ന അതേ ദിവസം MSW എൻട്രൻസ് പരീക്ഷ നടത്തിയതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതുവാനുള്ള അവസരം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അന്നേ ദിവസത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ നിവേദനം നൽകിയിട്ടും, അതിനെയൊന്നും മുഖവിലക്കെടുക്കാതെയാണ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തിയത് . 400 രൂപയോളം ഫീസടച്ച് പരീക്ഷക്കായി കാത്തിരുന്ന ഒരുപാട് വിദ്യാർത്ഥികളുടെ അവസരമാണ് യൂണിവേഴ്സിറ്റിയുടെ ധാർഷ്ഠ്യത്താൽ ഇല്ലാതായത്..
എൻട്രൻസ് പരീക്ഷക്ക് അപേക്ഷ നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും അതിനായുള്ള അവസരം ഒരിക്കൽ കൂടി  നൽകണമെന്നും,  അല്ലാത്തപക്ഷം ഫീസ് തിരിച്ച് നൽകാൻ തയ്യാറാകണമെന്നും,  ഉത്തരക്കടലാസുകൾ കാണാതായ വിഷയത്തിൽ ഗുരുതരമായ വീഴ്ച്ച നടത്തിയവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ സിൻഡിക്കേറ്റംഗംവും, യൂത്ത് കോൺഗസ് സംസ്ഥാന സെക്രട്ടറിയുമായ ലിൻ്റൊ. പി.ആൻറു പറഞ്ഞു... കെ എസ് യു അങ്കമാലി നിയോജകമണ്ഡലം പ്രസിഡൻറ് അലക്സ് ആന്റു അദ്ധ്യക്ഷത വഹിച്ചു.. ആനിസൺ കെ ജോയി, ജിനാസ് ജബ്ബാർ, മുഹമ്മദ് നിസാം, ക്രിസ്റ്റഫ് തോമസ് തുടങ്ങിയവർ സംസാരിച്ചു..  കെ.എസ്.യു സംസ്കൃത സർവകലാശാല യൂണിറ്റ് കമ്മിറ്റി ഗവർണർക്കും, യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും പരാതി നൽകുകയും ചെയ്തു.. യൂണിവേഴ്സിറ്റിയുടെ ഇത്തരം അനാസ്ഥകൾക്കും വീഴ്ചകൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കെ.എസ്.യു ഭാരവാഹികൾ അറിയിച്ചു .                                     15/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.