കാഞ്ഞങ്ങാട് സി കാറ്റഗറിയിൽ

2021-07-15 20:15:08

    
    കാഞ്ഞങ്ങാട് നഗരസഭയിലെ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി' നിരക്ക് 13.45 ശതമാനമായതിനാൽ സി കാറ്റഗറിയിൽ ഉൾപ്പെട്ടു. രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങൾ തുടരാൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.രോഗവ്യാപനം കുറച്ച് കൊണ്ട് വരുന്നതിൻ്റെ ഭാഗായി മുഴുവൻ ആളുകളും ജാഗ്രത കൈവിടാതെ സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത അഭ്യർത്ഥിച്ചു
പ്രധാന നിയന്ത്രണങ്ങൾ
 * നഗരസഭ പ്രദേശത്തെ പൊതുപരിപാടികളിലും  വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ മറ്റ് വിശേഷ പരിപാടികൾ കോവിഡ് ജാഗ്രതാ പോർട്ടലിലും നഗരസഭയിലും,സ്റ്റേഷൻ ഹൗസ് ഓഫീസിലും രജിസ്റ്റർ ചെയ്ത് അനുമതിപത്രം വാങ്ങി ക്കേണ്ടുന്നതാണ്
* അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടു മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് 
* വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെയ്ക്കേണ്ടുന്നതും പരിശോധന സമയത്ത് ഹാജരാക്കേണ്ടുന്നതുമാണ്
* നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും.നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകും
 * ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ,പാൽ ഉൽപ്പന്നങ്ങൾ,മത്സ്യം, മാം സാം,ഇറച്ചി,പഴം പച്ചക്കറി, പക്ഷിമൃഗാദികൾക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി മണി വരെ പ്രവർത്തിക്കാം
* ബാങ്കുകൾ,ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം
* പ്രസ്സുകൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും
* വാഹനങ്ങളുടെ അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്ന ഷോപ്പുകൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം
* ശുചീകരണ സാധന സാമഗ്രികൾ വിൽക്കുന്ന കടകൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാം.
* ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കി ഹോം ഡെലിവറി ,പാൾസൽ സംവിധാനം രാത്രി 8 മണി വരെ നൽകാം. ഹോട്ടൽ,ബേക്കറി, സ്റ്റേഷനറി കടകളിലെ ജീവനക്കാർ ഗ്ലൗസ്സും മാസ്ക്കും നിർബന്ധമായും ധരിക്കേണ്ടുന്നതാണ്
*വിനോദ പരിപാടികൾ ആളുകൾ കൂടുന്ന ഇൻഡോർ,ഔട്ട് ഡോർ പ്രവർത്തനങ്ങൾ അനുവദിക്കുകയില്ല.
*അവശ്യവസ്തുക്കൾ ഒഴികെ (തുണിക്കടകൾ, പാദരക്ഷകൾ വിൽക്കുന്ന കടകൾ, ജ്വല്ലറി ) വെളളിയാഴ്ച രാവിലെ 7 മന്നി മുതൽ രാത്രി 8 മണി വരെ പകുതി ജീവനക്കാരെ വെച്ച് തുറന്ന് പ്രവർത്തിപ്പിക്കാം
*ഓട്ടോ ടാക്സി സ്റ്റാൻറുകൾ അനുവദിക്കുകയില്ല.എന്നാൽ നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്താം.
*ആരാധനാലങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയില്ല.
*ബീവറേജസ് ഔട്ട് ലെറ്റുകൾ,ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.
*ജിമ്മുകൾ പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.
*വിനോദ സഞ്ചാര മേഖലയിലെ താമസ സൗകര്യങ്ങൾ അനുവദിക്കുകയില്ല.
*ആധാരം എഴുത്തുന്ന ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ പാടില്ല.
*രോഗലക്ഷണമുള്ളവരും സമ്പർക്കം പുലർത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടുന്നതാണ്.
 *വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവർ ക്വാറൻ്റയിനിൽ കഴിഞ്ഞതിനു ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗം  ഇല്ല എന്ന്  ഉറപ്പുവരുത്തേണ്ടുന്നതാണ്.
*60 വയസ്സിനു മുകളിൽ പ്രായമുള്ളവർ കുഞ്ഞുങ്ങൾ എന്നിവർ ആൾകൂട്ടത്തിൽ നിന്നും ആലോഷങ്ങളിൽ നിന്നും മാറി നിൽക്കേണ്ടുന്നതുമാണ്.
 *കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എ.സി ഉപയോഗം കുറയ്ക്കുകയും. ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധാനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ് ബിച്ചുകൾ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിക്കാനും തീരുമാനിച്ചു.
 *ഓഡിറ്റോറിയം മറ്റ് ഹാളുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 20 പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളുവെന്നും
കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യം,പോലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കാൻ സംയുക്ത പരിശോധനടത്താനും തീരുമാനിച്ചു
*തട്ട് കടകൾ പൂർണ്ണമായും നിരോധിക്കും 
*അനധികൃത വഴിയോര കച്ചവടം പൂർണ്ണമായും നിരോധിക്കാനും
സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു
* നഗരസഭ ഓഫീസിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തി.                              15/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.