* പ്രാദേശിക പത്രപ്രവർത്തകർക്ക് പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമനിധി നടപിലാക്കാൻ നിയമസഭയിലും പുറത്തും കഴിവിന്റെ പരമാവുധി പ്രയത്നിക്കുമെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്.*

2021-07-15 20:19:53

    ചാലക്കുടി : പ്രാദേശിക പത്രപ്രവർത്തകർക്ക് പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമനിധി നടപിലാക്കാൻ നിയമസഭയിലും പുറത്തും കഴിവിന്റെ പരമാവുധി പ്രയത്നിക്കുമെന്ന് ചാലക്കുടി എം.എൽ.എ  സനീഷ് കുമാർ ജോസഫ്.*  കേരള ജേർണലിസ്റ്റ് യൂണിയൻ കേരളത്തിലെ മുഴുവൻ നിയമസഭ സാമാജികരെയും ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെയും, ചാലക്കുടി മേഖല കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ ആദരവ് എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സനീഷ് കുമാർ ജോസഫ്  സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ മാധ്യമ പ്രവർത്തകർക്ക് അർഹിക്കുന്ന പരിഗണന ഇന്ന് ലഭിക്കുന്നില്ലന്നത് വസ്തുതയാണ്. ക്ഷേമനിധി എർപെടുത്തുന്നതിലൂടെ ഇതിനൊരു മാറ്റമാകും. അതിനാൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗത്തി നടപ്പിലാക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തുമെന്നും എം.എൽ എ ഉറപ്പു നൽകി. നഗരസഭ കൗൺസിലറും കെ.ജെ.യു മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ.ജി.ജോജി അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ്, കെ.വി.സുരേഷ്, മേഖല പ്രസിഡന്റ്, കെ.വി.ജയൻ എന്നിവർ സംസാരിച്ചു. കെ.വി.ജയൻ ഉപഹാരവും , കെ.വി.സുരേഷ് നിവേദനവും കൈമാറി, കെ.ജി.ജോജി പൊന്നാട ചാർത്തി,                                                                                                                                          15/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.