പിണറായി സർക്കാർ യുക്തിവാദ സമീപനം സ്വീകരിക്കരുത്: സുഹൈർ അസ്ഹരി പള്ളങ്കോട്.

2021-07-15 20:31:48

    
    അഡൂർ: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവ് അനുവധിച്ചിറ്റും ജുമുഅ നമസ്കാരങ്ങൾക്ക് അനുമതി നൽകാത്തപിണറായി സർക്കാർ യുക്തിവാദ സമീപനം സ്വീകരിക്കരുതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് പറഞ്ഞു. ജുമുഅ, ബലിപെരുന്നാൾ നിസ്കാരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമസ്തപ്രതിഷേധ സംഗമം അഡൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.ഇബ്രാഹിം അഡൂർ അധ്യക്ഷത വഹിച്ചു, ശാഫി ഹാജി മദീന,ഖാദർ പുഴക്കര, സഈദുദ്ധീൻ അഡൂർ എന്നിവർ സംബന്ധിച്ചു,ദേലംപാടി പഞ്ചായത്ത് ഡി കാറ്റഗറിയായതിനാൽ നാല് പേർക്കാണ് പ്രതിഷേധ സംഗമത്തിന് അനുമതി നൽകിയത്.                                                                                               15/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.