ബ്രിട്ടനില്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷം; വാക്സിനെടുത്ത 50 ശതമാനം ആളുകള്‍ക്കും രോഗം

2021-07-16 17:31:31

    
    ലണ്ടന്‍ | ബ്രിട്ടനില്‍ കൊവിഡ് മൂന്നാം തരംഗത്തില്‍ രോഗവ്യാപനം ദ്രുതഗതിയിലാണെന്ന് റിപ്പോര്‍ട്ട്. വാക്സിനേഷന്‍ അതിവേഗം നല്‍കിയിട്ടും വൈറസിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ കിങ്സ് കോളജ് പ്രൊഫസര്‍ ടിം സ്പെക്ടര്‍ പറയുന്നത്. രോഗികളില്‍ 87.2 ശതമാനം ആളുകളും കൊവിഡ് വാക്സീന്‍ സ്വീകരിച്ചവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ ആറിന് മാത്രം വാക്സിനെടുത്ത 12,905 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങള്‍ കുറവായാണ് കാണിക്കുന്നത്.
പ്രതിദിനം 3,000 രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണ് ബ്രിട്ടന്‍ നേരിടുന്നത്. ബുധനാഴ്ച 42,302 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 49 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി 15നു ശേഷം ബ്രിട്ടനിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.                                                                                   16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.