കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കി കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി.
2021-07-16 17:32:20

ആലപ്പുഴ ; കോൺഗ്രസ് സേവാദൾ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി (അൻപ്പത്തി ഒന്നാമത്)51 മത് ടിവി ചലഞ്ചിന്റെ വിതരണ ഉദ്ഘാടനം കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ നിർവഹിച്ചു. കോൺഗ്രസ് സേവാദൾ ആലപ്പുഴ ജില്ലാ പ്രസിഡൻറ് കെ എസ് അഷ്റഫ് അധ്യക്ഷത വഹിച്ചു. എം വിൻസൻറ് എംഎൽഎ(കോവളം) മുഖ്യപ്രഭാഷണം നടത്തി. സേവാദൾ മഹിളാ വിഭാഗം ആലപ്പുഴ ജില്ലാ പ്രസിഡൻറ് ഉഷ ഗോപിനാഥ് , സേവാദൾ ജില്ലാ ഭാരവാഹികളായ ടി എസ് ഷെഫീഖ്, സുനിത അനിൽ, കബീർ കായംകുളം, സജീവ് പൈനും മൂട്ടിൽ, സൂര്യ വിജയകുമാർ, റമീസ് കാസിം, ടെനി പള്ളിത്തോട്, ഷെഫി, ബാബു തൈക്കാട്ടുശ്ശേരി, ഷാഹിൻ, രജനി വർഗീസ് എന്നിവർ പ്രസംഗിച്ചു. 16/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO