സുഹൃത്തിന്റെ പീഡന പരാതി തുറന്നു പറഞ്ഞു; മയൂഖ ജോണിക്കെതിരെ കേസ്

2021-07-16 17:35:27

    
    കൊച്ചി:വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചതിന് ഒളിംപ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്. മയൂഖയടക്കം 10 പേര്‍ക്കെതിരെയാണ് ആളൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി.പി.ഷാന്റോ എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. അപകീര്‍ത്തിപരമായ ആരോപണം ഉന്നയിച്ചതിനെതിരെയാണ് കേസ്. ട്രസ്റ്റിയായിരുന്ന സാബു നല്‍കിയ പരാതിയിലാണ് ഉത്തരവ്. മയൂഖ ജോണിയുടെ വീട്ടില്‍ താന്‍ ഭീഷണി നോട്ടിസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീര്‍ത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോണ്‍സണ്‍ മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണ് പരാതി നല്‍കിയതെന്നും സാബു ആരോപിച്ചു. ഈ കേസില്‍ നടപടി ഇല്ലാത്തതു പ്രതികളുടെ സ്വാധീനം മൂലമാണെന്നാരോപിച്ച് മയൂഖ ജോണി കഴിഞ്ഞ 30ന് പത്രസമ്മേളനം നടത്തുകയും ഡിജിപി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്റെയും വ്യാജരേഖകള്‍ ഉണ്ടാക്കുന്നതിന്റെയും തെളിവുകള്‍ അടങ്ങുന്ന രണ്ട് സിഡികള്‍ സാബു കോടതിയില്‍ സമര്‍പ്പിച്ചു.                                                                                                                     16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.