മഴ: കുടകിൽ കനത്ത നാശം​; 70കാരൻ ഒഴുക്കിൽപെട്ട് മരിച്ചു

2021-07-16 17:40:28

    
    വിരാജ്​പേട്ട: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ കർണാടകയിലെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക നാ​ശം. കു​ട​ക് ജി​ല്ല​യി​ലാ​ണ് ക​ന​ത്ത നാ​ശ​മു​ണ്ടാ​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലു​ക​ളു​ണ്ടാ​യി. ഒ​ഴു​ക്കി​ൽ​പെ​ട്ട് 70കാ​ര​ൻ മ​രി​ച്ചു. മ​ടി​ക്കേ​രി താ​ലൂ​ക്കി​ലെ ആ​വ​ന്ദൂ​ർ ഗ്രാ​മ​ത്തി​ലെ ബാ​ബി ചി​ന​പ്പ (70) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ പു​ഴ​യി​ലാ​ണ് ഇ​ദ്ദേ​ഹം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.
ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ എ​ൻ.​ഡി.​ആ​ർ.​എ​ഫ്, എ​സ്.​ഡി.​ആ​ർ.​എ​ഫ്, ഫ​യ​ർ​ഫോ​ഴ്സ്, പൊ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ കു​ട​ക് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. മ​ടി​ക്കേ​രി-​മം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത 275ൽ ​മ​ണ്ണി​ടി​ഞ്ഞു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ൽ. മ​തി​ൽ​കെ​ട്ടി സം​ര​ക്ഷി​ച്ച സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. മ​ടി​ക്കേ​രി​യി​ലെ ആ​കാ​ശ​വാ​ണി​യു​ടെ ട​വ​റും മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി.
ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ട​വ​റാ​ണി​ത്. ഹാ​രം​ഗി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ നാ​ലു ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഭാ​ഗ​മ​ണ്ഡ​ല​യി​ൽ കാ​വേ​രി ന​ദി​യുെ​ട ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഭാ​ഗ​മ​ണ്ഡ​ല​യി​ലെ ത്രീ​വേ​ണി സം​ഗ​മ​ത്തി​ലെ പ​ടി​ക്കെ​ട്ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി. ത​ല​ക്കാ​വേ​രി​യി​ൽ 140 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ബു​ധ​നാ​ഴ്ച ല​ഭി​ച്ച​ത്. ഭാ​ഗ​മ​ണ്ഡ​ല​യി​ൽ 103 മി​ല്ലി മീ​റ്റ​ർ മ​ഴ​യും ല​ഭി​ച്ചു. മ​ടി​ക്കേ​രി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ കെ.​എം. ക​രി​യ​പ്പ കോ​ള​ജി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി​യി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ന്നു.                                  16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.