പുലിറ്റ്​സർ ജേതാവായ മാധ്യമപ്രവർത്തകൻ ഡാനിഷ്​ സിദ്ദിഖി അഫ്​ഗാനിൽ കൊല്ലപ്പെട്ടു

2021-07-16 17:41:38

    ന്യൂഡൽഹി: അഫ്​ഗാനിലെ താലിബാൻ ആക്രമണത്തിൽ പുലിറ്റ്​സർ ജേതാവായ മാധ്യമപ്രവർത്തകൻ ഡാനിഷ്​ സിദ്ദീഖി കൊല്ലപ്പെട്ടു. റോയി​േട്ടർസ്​ ഫോ​ട്ടോഗ്രാഫറായിരുന്നു അദ്ദേഹം.
കാണ്ഡഹാറിലെ സ്​പിൻ ബോൽദാക്ക് ജില്ലയിൽ സംഘർഷാവസ്​ഥ റിപ്പോർട്ട്​ ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ്​ ഡാനിഷ്​ കൊല്ലപ്പെടുന്നത്​. ഇദ്ദേഹത്തിന്‍റെ മരണം അഫ്​ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.
മുംബൈ സ്വദേശിയാണ്​ ഇദ്ദേഹം. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്​ലാമിയയിൽനിന്ന്​ ഇക്കണോമിക്​സിൽ ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട്​ മാസ്​ കമ്യൂണിക്കേഷൻ ബിരുദവും കരസ്​ഥമാക്കുകയായിരുന്നു. ടെലിവിഷൻ ന്യൂസ്​ റിപ്പോർട്ടറായായിരുന്നു തുടക്കം. പിന്നീട്​ ഫോ​ട്ടോ ജേണലിസത്തി​േലക്ക്​ തിരിഞ്ഞു. 2010ൽ റോയി​േട്ടഴ്​സിൽ ചേർന്നു. റോഹിങ്ക്യാൻ അഭയാർഥികളുടെ ചിത്രം പകർത്തിയതിനാണ്​ 2017ൽ പുലിറ്റ്​സർ പുരസ്​കാരം ലഭിച്ചത്​.
ദിവസങ്ങളായി താലിബാനും അഫ്​ഗാൻ സേനയും തമ്മിൽ സംഘർഷം നടക്കുന്ന പ്രദേശമാണ്​ സ്​പിൻ ബോൽദാക്ക്​. യുദ്ധമേഖലയിലെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ്​ ​ഡാനിഷ്​ കൊല്ലപ്പെടുന്നത്​.                                                                                                                                                                        16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.