കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് നീലേശ്വരം നഗരസഭ മാഷ് മിഷന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ച് നടത്തി.

2021-07-16 17:42:38

    
    നീലേശ്വരം: നീലേശ്വരം നഗരസഭയിലെ മാഷ് മിഷന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. കോവിഡ മൂന്നാം തരംഗത്തിന് വക്കില്‍ നില്‍ക്കുന്ന ഈ സമയത്ത് കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുകയാണ്.
മാഷ് മിഷന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ച്ും നടത്തി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍, ഡിസ്‌പോസിബിള്‍ ബെഡ്ഷീറ്റ് , ഡിസിപോസിബിള്‍ ഗൗണ്‍ തുടങ്ങിയവ മാഷ് പ്രവര്‍ത്തര്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രകാശന്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വി സുരേഷന്‍, എം.രാജു നെടുങ്കണ്ട, വി ഹരിദാസ്, സി.കെ അജിത, പി.പി സുമേഷ് പി.രാജേഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭ കോര്‍ഡിനേറ്റര്‍ എം.ബാബുരാജ് സ്വാഗതം പറഞ്ഞു.                                                              16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.