പഠനമുറിക്ക് അപേക്ഷ ക്ഷണിച്ചു

2021-07-17 17:17:26

    
    കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിൽ വരുന്ന പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർഥികളിൽ നിന്നും പഠനമുറിക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ സ്‌കൂളുകളിൽ 8, 9, 10, പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി.

ഒരു ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളതും, സംസ്ഥാന സിലബസിൽ പഠിക്കുന്നതും, 800 ചതുരശ്ര അടി വരെ വിസ്തീർണമുള്ളതുമായ വീടുകളിൽ താമസിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ നൽകാം. അപേക്ഷകൾ കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 31.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.