ആർ എസ് എസിലേക്ക് പൊയ്‌ക്കൊള്ളൂ, നിങ്ങളെ ഇവിടെ ആവശ്യമില്ല’, രണ്ട് പ്രമുഖ നേതാക്കളോടും മുഖം കടുപ്പിച്ച് രാഹുൽ ഗാന്ധി

2021-07-17 17:34:12

    
    ന്യൂ‌ഡൽഹി: കോൺഗ്രസിന് ഇപ്പോൾ ആവശ്യം ഭയമില്ലാത്ത നേതാക്കളെയാണെന്ന് പാർട്ടി നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ടീമുമായി സംവദിക്കുകയായിരുന്നു രാഹുൽ. വളരെ സൗമ്യമായി തുടങ്ങിയ സംഭാഷണം ഒടുവിൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ ചില മുൻ നേതാക്കന്മാരോടുള്ള വ്യക്തമായ സന്ദേശം നൽകാൻ രാഹുൽ ഉപയോഗിച്ചു. “നമ്മുടെ പാർട്ടിയിൽ ഭയമുള്ള ഒരുപാട് നേതാക്കന്മാരുണ്ട്. അത്തരക്കാരെ ഈ പാർട്ടിക്ക് ആവശ്യമില്ല. അത്തരക്കാർ ആർ എസ് എസിലേക്ക് തന്നെ പോകുന്നതാണ് നല്ലത്. കോൺഗ്രസിന് നിങ്ങളെ ആവശ്യമില്ല,” രാഹുൽ പറഞ്ഞു. കോൺഗ്രസിനു വേണ്ടത് ഭയമില്ലാത്ത നേതാക്കന്മാരെയാണെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രവും അതുതന്നെയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ് എന്നിവരെ ലക്ഷ്യമിട്ടാണ് രാഹുൽ ഇങ്ങനെ പറഞ്ഞത് എന്നാണ് രാഷ്ട്രീയ രംഗത്തെ സംസാരം. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ ഏതാനും എം എൽ എമാരുമായി ബി ജെ പിയിൽ ചേർന്ന മദ്ധ്യപ്രദേശിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാണ്. മറ്റൊരു നേതാവായ ജിതിൻ പ്രസാദ് വരുന്ന ഉത്തർപ്രദേശ് ഇലക്ഷനിൽ ബി ജെ പിയുടെ മുന്നണി പോരാളി ആകാനുള്ള സാദ്ധ്യത കാണുന്നുണ്ട്.പാർട്ടിക്കുള്ളിലെ തന്റെ വിമർശകരായ ജി-23 എന്നറിയപ്പെടുന്ന നേതാക്കളോടുള്ള സന്ദേശമായും ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ശശി തരൂർ ഉൾപ്പെടെയുള്ള 23 നേതാക്കന്മാർ കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനു ശേഷം കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.                                                                                                                                                      17/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.