ടോക്യോ ഒളിമ്പിക്സില്‍ ആശങ്ക; ഒളിമ്പിക് വില്ലേജില്‍ ആദ്യ കോവിഡ്്; രോഗം വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിന്

2021-07-17 17:35:26

    
                                                                                                                              ടോക്യോ: ഒളിമ്പിക്‌സിന് തിരി തെളിയാന്‍ ആറു ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജില്‍ കോവിഡ്. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് സംഘാടക സമിതി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നും ഗെയിംസ് വില്ലേജിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ആണിതെന്നും ടോക്യോ ഒളിമ്പിക് സി.ഇ.ഒ തോഷിറോ മൂട്ടോ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫീഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്ന് ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഒഫീഷ്യല്‍ ആരാണെന്നും ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ജൂലൈ 23-ന് തുടങ്ങുന്ന ഒളിമ്പിക്‌സിനായി അത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് സമാപിക്കുക. 2020-ല്‍ തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു                           17/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.