എസ്.എസ്.എല്‍.സി വിജയിച്ച 40,860 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് അവസരമില്ല

2021-07-17 17:39:02

    
    തിരുവനന്തപുരം:എസ്.എസ്.എല്‍.സിക്ക് റെക്കോഡ് വിജയശതമാനമുള്ള ഏഴ് ജില്ലകളിലെ 40,860 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് അവസരമില്ല. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്നത് മലപ്പുറം ജില്ലയിലാണ്. മലബാറിലെ ജില്ലകള്‍ സീറ്റില്ലാതെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ജില്ലകളില്‍ സീറ്റുകള്‍ അധികമാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലും, ഐടിഐയിലും, പോളിടെക്‌നിക്കിലും, വിഎച്ച്എസ്ഇയിലുമുള്ള സീറ്റുകളുടെ എണ്ണം കൂട്ടിയാലും 40860 കുട്ടികള്‍ സ്‌കൂള്‍ വരാന്തക്ക് പുറത്താകും എന്നതാണ് വസ്തുത. ത്യശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് സീറ്റ് കുറവുള്ളത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും സീറ്റുകളുടെ എണ്ണം കൂടുതലാണ്. 19493 സീറ്റുകളാണ് അവിടെ കൂടുതലുള്ളത്.                                                                               17/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                        https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.