കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ അടിമകളായി കാണുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ നടപടികള അവസാനിപ്പിക്കണമെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി
2021-07-19 18:22:16

കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ അടിമകളായി കാണുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. എല്ലാ തലങ്ങളിലും പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ വെച്ച് പുലര്‍ത്തുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
ദളിത് ആദിവാസി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് തിരവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി കെ.ശശിധരന് അദ്ധ്യക്ഷത വഹിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ിരുന്ന ഫണ്‍ുകള്‍ പോലും സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടേയും പ്രവര്‍ത്തകര്‍ തട്ടിയെടുക്കുകയാണ്. എസ്.സി/എസ്.റ്റി പ്രൊമോട്ടേഴ്സിന്റെ മറവില്‍ പട്ടികവിഭാഗങ്ങളുടെ ക്ഷേമത്തിന് നല്കുന്ന ഫണ്‍ുകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വന്തം പോക്കറ്റിലാക്കി ഈ ജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ്.
കിഫ്ബി പോലെയുള്ള മെഗാ പദ്ധതികളില്‍ കോടിക്കണക്കിന് രൂപാ വിനിയോഗിക്കുമ്പോള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഒരു നയാപൈസാ പോലും നീക്കി വെയ്ക്കാത്തത് കടുത്ത അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളിലെ വീടുകളുടെ നിര്‍മ്മാണത്തിനോ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിനും കിഫ്ബിയില്‍ നിന്നും ഫണ്ട് നല്‍കാത്തതിന് സര്‍ക്കാര്‍ മറുപടി പറയണം.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ മന്ത്രിസഭയില്‍ ഉന്നയിച്ച് നടപ്പാക്കിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നട്ടെല്ലുള്ള ഒരു മന്ത്രിയും ഇല്ലാത്തതും അങ്ങേയറ്റം ഖേദകരമാണ്. സി.പി.എമ്മിന്റെ വോട്ട് ബാങ്കായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ അടിമകളെപ്പോലെ കാണുന്ന പിണറായി വിജയന് സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷക്കാലം നടപ്പിലാക്കിയ എസ്.സി.എസ്.റ്റി ദ്രോഹ നടപടികളാണ് രണ്ാം പിണറായി സര്‍ക്കാരും വച്ചു പുലര്‍ത്തുന്നതെന്ന് എം.പി ആരോപിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് മണ്‍വിള രാധാകൃഷ്ണന്, ഡോ.മണി.എസ്.അഴീക്കോട്, എം.സി.സുരേന്ദ്രന്, കോട്ടയം ഡി.സി.സി വൈസ് പ്രസിഡന് അഡ്വ.സനീഷ്കുമാര്, കെ.അജിത്കുമാര്‍, ചിറ്റാലംകോട് മോഹനന്, ഇരുമ്പനങ്ങാട് ബാബു, എന്നിവര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അനുമോദിച്ചുകൊണ്് സംസാരിച്ചു. 19/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE