മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി*

2021-07-19 18:23:30

    
    കൊച്ചി: മറൈൻ ഡ്രൈവിൽ അൻപത്തിനാലുകാരി നടത്തിയിരുന്ന കട വാടക കുടിശ്ശിക നൽകാത്തതിന്‍റെ പേരിൽ ജിസിഡിഎ അധികൃതർ അടച്ച് പൂട്ടി. ഉപജീവന മാർഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നിൽ സമരത്തിലാണിവർ. വാടക കുടിശ്ശിക ഇനത്തിൽ ഒൻപത് ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതർ പറയുന്നു.
അതേസമയം, പ്രസന്നയുടെ ഭുരിതം പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ  
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി
പ്രസന്ന അടക്കാനുള്ള തുക മുഴുവൻ അടയ്ക്കുമെന്ന് അറിയിച്ചു.  ഇതോടൊപ്പം കടയിലേക്ക് വിൽപ്പനയ്ക്കുവേണ്ട സാധനങ്ങൾ വാങ്ങുവാൻ രണ്ടു ലക്ഷം രൂപയും നൽകുമെന്നും എം.എ.യൂസഫലി അറിയിച്ചു.
താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാ‍ർഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവർക്കുണ്ട്. മറ്റൊരുമകൾ അപകടത്തിൽ പ്പെട്ട് കുട്ടിയും മരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ൽ ഇവർക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാൻ അനുമതി നൽകിയത്. ഇപ്പോൾ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വർഷമായി കച്ചവടം ഇല്ലാത്തതിനാൽ വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കൽ നടത്തിയത്. ഒരു നിശ്ചിത തുക അടച്ചാൽ കട തുറക്കാൻ അനുവദിക്കാമെന്നും ചെയർമാൻ പറഞ്ഞു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. എം.എ.യൂസഫലിയുടെ നിർദ്ദേശത്തെ തുടർന്ന് എത്തിയ ലുലു ഗ്രൂപ്പ് മീഡിയ
കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് തുട അടയ്ക്കുമെന്നുള്ള വിവരങ്ങൾ പ്രസന്നയെ അറിയിച്ചു. ഞായറാഴ്ച തന്നെ കുടിശിക തുക മുഴുവൻ അടയ്ക്കുവാൻ ജിസിഡിഎയെ ചെയർമാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫീസ് അവധിയായതിനാൽ നടന്നില്ല. തിങ്കളാഴ്ച രാവിലെ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജിസിഡിഎ ചെയർമാൻ അറിയിച്ചു.
നാളെത്തന്നെ( തിങ്കൾ ) ലുലു ഗ്രൂപ്പ് തുക മുഴുവൻ ജിസിഡിഎയിൽ അടക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു.
പടം അടികുറിയിപ്പ്
കൊച്ചി മറൈൻ ഡ്രൈവിൽ അൻപത്തിനാലുകാരി നടത്തിയിരുന്ന കട വാടക കുടിശ്ശിക നൽകാത്തതിന്‍റെ പേരിൽ അധികൃതർ അടച്ച് പൂട്ടിയത്തിനെ ദുരിതത്തിലായ പ്രസന്നയെ സഹായിക്കുമെന്നുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സന്ദേശം ലുലു മിഡീയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് പ്രസന്നയെ അറിയിക്കുന്നു.                                                                                   19/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                        https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.