കാഞ്ഞങ്ങാട് വഴിയോര കച്ചവട സർവ്വെ നടത്തുന്നു

2021-07-19 18:25:59

    
    കാഞ്ഞങ്ങാട് : നഗരസഭയിലെ വഴിയോര കച്ചവടക്കാരെക്കുറിച്ചുള്ള സർവ്വെക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും.നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള സർവ്വെ നടത്തുന്നത് നഗരസഭ ജീവനക്കാരാണ്.തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സമീപത്തെ വഴിയോരക്കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സർവ്വെക്ക് തുടക്കം കുറിക്കും.സർവ്വെക്ക് നിയോഗിച്ച ജീവനക്കാർ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വഴിയൊര കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ദേശീയ നഗര ഉപജീവന മിഷൻ്റെ തെരുവുകച്ചവടക്കാരെ കണ്ടെത്താനുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. കച്ചവടക്കാരൻ്റെ വ്യക്തിപരമായ വിവരം, കച്ചവടം ചെയ്യുന്ന സ്ഥലത്തിൻ്റെ വിവരം, കച്ചവടത്തിൻ്റെ സ്വഭാവം, മറ്റ് വിവരങ്ങൾ എന്നിങ്ങനെ നാല് വിഭാഗ മായി തിരിച്ചാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം വഴിയോര കച്ചവടക്കാരനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിക്കാനാവും
സർവ്വേ തിങ്കളാഴ് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കും. സർവ്വെ നടക്കുന്ന ദിവസം എല്ലാ വഴിയോര കച്ചവടക്കാരും തങ്ങളുടെ റേഷൻ കാർഡ് ,ബാങ്ക് പാസ്സ് ബുക്ക് ,ആധാർ കാർഡ് (ആധാർ കാർഡ് ഇല്ലാത്തവർ മറ്റ് തിരിച്ചറിയൽ രേഖ) എന്നിവ കരുതേണ്ടതാണ് .സർവ്വേയ്ക്ക് നിയമിച്ചിട്ടുള്ള നഗരസഭയിലെ ജീവനക്കാർ നേരിട്ട് വഴിയോര കച്ചവടക്കാരിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കുന്നതായിരിക്കും .സർവ്വെയിൽ കണ്ടെത്തിയ എല്ലാ വഴിയോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകുന്നതായിരിക്കും                                                                            19/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                        https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.