ബീഹാറിൽ വിഷമദ്യ ദുരന്തത്തിൽ പതിനാറ് മരണം, നിരവധി പേർക്ക് കാഴ്ച ശക്തി നഷ്ടമായി
2021-07-19 18:27:11

പാറ്റ്‌ന: ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാജ മദ്യ ദുരന്തത്തിൽ പതിനാറ് മരണം. നിരവധി പേർക്ക് കാഴ്ച ശക്തി നഷ്ടമായതായി ഗ്രാമവാസികൾ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പതിനാറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.’മദ്യം കുടിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെടുകയും, കാഴച ശക്തി നഷ്ടമാകുകയും ചെയ്തു.മദ്യപിക്കുന്നതിനു മുമ്പ് എനിക്ക് എല്ലാം വ്യക്തമായി കാണാമായിരുന്നു.’- നാൽപ്പതുകാരനായ മുഹമ്മദ് ഇഷാർ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അനധികൃത മദ്യ വിൽപനയ്‌ക്കെതിരെ മരിച്ചവരുടെ കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വെസ്റ്റ് ചമ്പാരൻ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡിഐജി) ലാലൻ മോഹൻ പ്രസാദ് പറഞ്ഞു.ഈ പ്രദേശത്ത് വളരെക്കാലമായി അനധികൃത മദ്യ വിൽപന നടക്കുന്നുണ്ടെന്നും, പലതവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു. പൊലീസും മദ്യ മാഫിയയും തമ്മിൽ ബന്ധമുണ്ടെന്ന് ചിലർ ആരോപിക്കുന്നു. 19/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE