സെല്ഫിയെടുത്തോളു, 100 രൂപ വേണം ; മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂർ
2021-07-19 18:28:37

ഭോപ്പാൽ: തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണമെങ്കിൽ പണം നൽകണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. സെല്‍ഫി എടുക്കുമ്പോൾ സമയം പോകുന്ന കാര്യമാണെന്നും ഇതുകാരണം തന്റെ പരിപാടികള്‍ വൈകാറുണ്ടെന്നുമാണ് മന്ത്രി ഇതിനു നൽകുന്ന മറുപടി.
അതുകൊണ്ട് ഇനി മുതൽ സെല്ഫിയെടുക്കുന്നവര് 100 രൂപ വീതം നല്‍കണമെന്നും ഈ പണം തന്റെ പാര്‍ട്ടിയായ ബിജെപിയുടെ പ്രാദേശിക മണ്ഡല് യൂണിറ്റിന്റെ ട്രഷറിയില്‍ നിക്ഷേപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ ഏകലെയുള്ള ഖാണ്ഡ്വയില്‍ ഞായറാഴ്ച നടന്ന പരിപാടിക്കിടെ സെല്‍ഫി എടുക്കാനുള്ള അണികളുടെ ശ്രമം നിശ്ചയിച്ച പരിപാടികളില്‍ കാലതാമസം വരുത്തിയിരുന്നു.
കൂടാതെ, തന്നെ സ്വീകരിക്കാനായി പൂച്ചെണ്ടുകളുടെ ആവശ്യമില്ലെന്നും പകരം പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയാകുമെന്നും ഉഷ താക്കൂര്‍ പറഞ്ഞു. 19/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE